84 വര്‍ഷത്തെ ദാമ്പത്യജീവിതം... ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ദമ്പതികള്‍

തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം പ്രണയമാണെന്ന് അവര്‍ പറയുന്നു

dot image

പ്രണയിക്കാന്‍ എളുപ്പമാണെങ്കിലും ദാമ്പത്യ ജീവിതം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ പ്രണയിച്ചുകൊണ്ട് ജീവിക്കുകയാണ് ഇവിടെയൊരു ബ്രസീലിയന്‍ ദമ്പതികള്‍. 105 വയസുള്ള മനോയല്‍ ആഞ്ചിലിം ഡിനോയെയും 101 വയസുളള ഭാര്യ മരിയ ഡിസൂസ ഡിനോയെയും പരിചയപ്പെടാം. ഏറ്റവും കൂടുതല്‍ കാലം ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ഇവര്‍ പറയുന്നത്, തങ്ങളുടെ ദാമ്പത്യത്തിന്റെ രഹസ്യം പ്രണയമാണെന്നാണ്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ മനോയലിന്റെയും മരിയയുടെയും ദാമ്പത്യജീവിതം 84 വര്‍ഷവും 77 ദിവസവും പിന്നിട്ടു.

മനോയല്‍ 1919ലാണ് ജനിച്ചത് ഭാര്യ മരിയയാവട്ടെ 1923ലും. 1936ല്‍ ലാണ് അവര്‍ കണ്ടുമുട്ടുന്നത്. അക്കാലത്ത് റാപാഡുറാസ് എന്ന പരമ്പരാഗത ബ്രസീലിയന്‍ മിഠായിയുടെ ഒരു ഷിപ്പ്‌മെന്റ് ശേഖരിക്കാന്‍ മനോയല്‍ ബ്രസീലിലെ ബോവ വിയാഗെം ജില്ലയിലേക്ക് പോയിരുന്നു. ആ സമയത്താണ് മരിയയെ ആദ്യമായി കാണുന്നത്.

പക്ഷേ പിന്നീട് നാല് വര്‍ഷത്തേക്ക് തമ്മില്‍ കാണാനോ സംസാരിക്കാനോ അവര്‍ക്ക് സാധിച്ചിരുന്നില്ല. പിന്നീടവര്‍ രണ്ടാമതും കണ്ടുമുട്ടി. ആ കണ്ടുമുട്ടലിലാണ് അവരുടെ ബന്ധം പൂവണിയുന്നത്. എന്നാല്‍ മരിയയുടെ അമ്മയ്ക്ക് മനോയല്‍ തന്റെ മകളെ നന്നായി നോക്കുമോ എന്ന് സംശയമുണ്ടായി. ഇത് മരിയയോടുളള സ്‌നേഹം തെളിയിക്കാന്‍ മനോയലിനെ പ്രേരിപ്പിച്ചു. അങ്ങനെ അദ്ദേഹം മരിയയ്ക്ക് വേണ്ടി ഒരു വീട് പണിതു. താമസിയാതെ ഇരുകുടുംബങ്ങളും ബന്ധത്തിന് സമ്മതിക്കുകയും 1940 ല്‍ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ പള്ളിയില്‍ വച്ച് അവര്‍ വിവാഹിതരാവുകയും ചെയ്തു.

ഇരുവര്‍ക്കും 13 കുട്ടികള്‍ ജനിച്ചു. കുടുംബം പോറ്റാനായി ഇരുവരും പുകയില കൃഷി ചെയ്തു. 100വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ എല്ലാ ദിവസവും ഒരുമിച്ച് സമയം ചെലവഴിക്കുകയും റേഡിയോയില്‍ ജപമാല പ്രാര്‍ഥനയും ടെലിവിഷനില്‍ കുര്‍ബാനയും കേള്‍ക്കാറുണ്ടത്രേ. 55 പേരക്കുട്ടികളും അവരുടെ മക്കളായി 60 പേരും 14 കൊച്ചുമക്കളുടെ മക്കളും ഒക്കെയായി വലിയ കുടുംബമാണ് ഇന്ന് ദമ്പതികളുടേത്.

Content Highlights : 84 years of married life, the couple holds the Guinness record. They say that the secret of their successful married life is love

dot image
To advertise here,contact us
dot image