
ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് പ്ലയറാണ് വിരാട് കോഹ്‌ലി. ധാരാളം ആരാധകവൃന്ദങ്ങളും അദ്ദേഹത്തിനുണ്ട്. ഫിറ്റ്‌നസും ആരോഗ്യകരമായ ജീവിതശൈലിയും കാത്തുസൂക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ പലപ്പോഴും ചർച്ചയായിട്ടുണ്ട്.
വിരാട് കോഹ്‌ലിയുടെ ആരാധകര്‍ എപ്പോഴും അദ്ദേഹത്തിന്റെ കരുത്തുറ്റ ശരീരഘടന കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. വിരാടിന്റെ വ്യായാമ ശീലങ്ങളിലെ ഒരു പ്രധാനഭാഗം വെയിറ്റ് ലിഫ്റ്റിംഗ് തന്നെയാണ്.
ഇദ്ദേഹം ഒരിക്കലും കാര്‍ഡിയോ വ്യായാമങ്ങള്‍ മുടക്കാറില്ല. ഇത്തരം വ്യായാമങ്ങള്‍ കൊണ്ട്‌പേശികളുടെ വളര്‍ച്ചയും ശക്തിയും വര്‍ധിക്കുന്നു. വിരാടിന്റെ ശരീരത്തിന്റെ വഴക്കം, ചടുലത, ചലനശേഷി, കായിക ക്ഷമത എന്നിവയൊക്കെ മെച്ചപ്പെടുത്താന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നു. വിരാട് വാം അപ്പ് ചെയ്യുമ്പോള്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ സാധാരണയായി ഉള്‍പ്പെടുത്താറുണ്ട്. ഓട്ടവും സ്പ്രിന്റിംഗുമാണ് വിരാടിന്റെ വാം അപ്പിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍.
ക്രിക്കറ്റിലെ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പതിവായി ശാരീരികമായി സജീവമായിരിക്കാനും വിരാട് ഇഷ്ടപ്പെടുന്നു. തന്റെ ഭാര്യ അനുഷ്കയ്‌ക്കൊപ്പം ട്രെക്കിംഗ് ആസ്വദിക്കുകയെന്നത് വിരാടിന് വളരെ താല്‍പര്യമുള്ള കാര്യമാണ്.
വിരാട് തന്റെ പരിശീലന വീഡിയോകളില്‍ ചില ഒളിമ്പിക് വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരം വ്യായാമങ്ങള്‍ അദ്ദേഹത്തിന്റെ ദിചര്യകളുടെ കൂടി ഭാഗമാണ്.
അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കോഹ്‌ലി പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുള്ള ഒരു കാര്യമാണ് . ഇലക്കറികള്‍, പ്രോട്ടീന്‍ സൈഡ് ഡിഷ്, കാപ്പി, ആന്റി ഓക്‌സിഡന്റ് സമ്പന്നമായ പാനിയങ്ങള്‍, പരിപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരമാണ് കോഹ്‌ലി ദിവസവും കഴിക്കുന്നത്. മാത്രമല്ല ഉന്മേഷത്തോടെയിരിക്കാന്‍ നട്സും പയറ് വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
നീന്താന്‍ പോകുന്നത് വിരാടിന്റെ വ്യായാമ മുറകളുടെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ്. ഇത് അദ്ദേഹത്തിന് സ്വയം റിലാക്‌സ് ചെയ്യാനും ശരീരം വഴക്കമുളളതാക്കാനും സഹായിക്കുന്നു.
Content Highlights :Virat Kohli's Fitness Secrets