
നിക്ഷേപക സംഗമങ്ങൾ ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ സംബന്ധിച്ച് അതീവ പ്രധാനമാണ്. നാടിന്റെ വളർച്ചയ്ക്കുതകുന്ന തരത്തിലുള്ള നിരവധി നിക്ഷേപക വാഗ്ദാനങ്ങളും മറ്റും ഉണ്ടായിവരുന്നത് ഇത്തരം സംഗമങ്ങളിലൂടെയാണ്. നിക്ഷേപകർക്ക് സർക്കാരിന്മേലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും ഇത്തരം സംഗമങ്ങൾ സഹായിക്കാറുണ്ട്. വലിയ വിവാദങ്ങൾക്കിടെ കേരളം അത്തരത്തിലൊന്ന് വിജയകരമായി നടത്തിക്കാണിച്ചതാണ്. മധ്യപ്രദേശും കഴിഞ്ഞ ദിവസങ്ങളിൽ ഒരു നിക്ഷേപക സംഗമം നടത്തിയിരുന്നു. എന്നാൽ അവയുടെ ശോഭ കെടുത്തുന്ന ഒരു സംഭവം അതിനിടയിൽ ഉണ്ടായി.
സംഗമത്തിന് വന്ന നിക്ഷേപകരും അല്ലാത്തവരും കൂടി ഭക്ഷണത്തിനായി പൊരിഞ്ഞ അടി കൂടുന്നതാണ് വീഡിയോയിൽ കാണുന്നത്. നിരവധി ആളുകൾ ഫുഡ് സ്റ്റാളിൽ ഒരേസമയം ഒരുമിച്ച് കൂടിനിൽക്കുന്നത് കാണാം. ഇവരെല്ലാം പ്ളേറ്റിന് വേണ്ടിയും ഭക്ഷണത്തിന് വേണ്ടിയും തല്ല് കൂടുകയാണ്. ഇതിനിടെ ഫുഡ് സ്റ്റോളിലെ ഒരു പന്തൽ മറിച്ചിടുകയും ചെയ്തു ഇക്കൂട്ടർ. ഭക്ഷണം നൽകുന്നവർ പോലും ഇത് കണ്ട് പേടിച്ച് മാറിനിൽകുകയാണ് ചെയ്യുന്നത്.
NOT GLOBAL but LOCAL!
— Muralidharan Gopal (@muralitwit) February 26, 2025
Global Investors Summit 2025 in Bhopal, MP, turned into a Feeding Frenzy! pic.twitter.com/1lVcLdaHJl
വീഡിയോ വൈറലായതോടെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇത് ഭക്ഷണത്തിന് വേണ്ടിയുള്ള സംഗമമാണോ അതോ നിക്ഷേപത്തിന് വേണ്ടിയുള്ള സംഗമമാണോ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. ദേശീയ ശ്രദ്ധയാകർഷിക്കേണ്ട ഒരു പരിപാടിയിൽ ഇങ്ങനെയാണോ ഡെലിഗേറ്റുകൾ പെരുമാറേണ്ടത് എന്നും വിമർശനമുണ്ട്.
Content Highlights: Fight over food at MP investment meet