വിവാഹമോചനത്തിന് ശേഷം വരുമാനത്തില്‍ 3 ഇരട്ടി വര്‍ധന; എങ്ങനെയെന്ന് പറഞ്ഞ് ഗൂഗിള്‍ മുന്‍ജീവനക്കാരി

സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം

dot image

വിവാഹമോചനത്തിന് ശേഷം എങ്ങനെയാണ് തന്റെ വരുമാനത്തില്‍ വര്‍ധവുണ്ടായതെന്ന് പറയുകയാണ് ഗൂഗിളിലെ ഒരു മുന്‍ ജീവനക്കാരി. മൂന്ന് ലക്ഷം ഡോളറായിരുന്ന(ഏകദേശം 2.6 കോടി രൂപ) തന്റെ വരുമാനം വിവാഹമോചനത്തിന് ശേഷം ഒരു മില്യണ്‍ ഡോളറായി(ഏകദേശം 8.7 കോടി രൂപ) വര്‍ധിച്ചുവെന്നാണ് യുവതി പറയുന്നത്. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

തന്റെ ജീവിതത്തിലെ 'വേക്ക് അപ്പ് കോള്‍' എന്നാണ് 37-കാരിയായ വീനസ് വാങ് വിവാഹമോചനത്തെ വിശേഷിപ്പിച്ചത്. ഒരാളുടെ ഭാര്യ എന്നതില്‍ നിന്ന് സിംഗിള്‍ മദറായി മാറുക എന്നത് വലിയ കാര്യമായിരുന്നുവെന്ന് വീനസ് പറയുന്നു. 2013ലാണ് വീനസ് ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയത്. അന്ന് ഒരു വലിയ ടെക് കമ്പനിയിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നു. വിവാഹ ശേഷം കരിയറില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നു. വിവാഹമോചന ശേഷം കരിയറും സാമ്പത്തികസുരക്ഷിതത്വവും തനിക്ക് മുന്നിലുള്ള വെല്ലുവിളിയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

ഇന്ന് ഒരു പ്രധാന ടെക് സ്ഥാപനത്തിലെ എഐ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് വീനസ്. തന്റെ ശമ്പളം 1 മില്യണ്‍ ഡോളറാണെന്ന് അവര്‍ പറയുന്നു. വിവാഹമോചന ശേഷം ഗൂഗിളിലാണ് വീനസ് ജോലിക്ക് കയറിയത്. സോഫ്റ്റ്‌വെയര്‍ ഗുണനിലവാരവും പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു അവര്‍ക്ക് നിയമനം. ഒരു വര്‍ഷത്തിനുള്ളില്‍ തനിക്ക് കൂടുതല്‍ മികച്ച, സ്ഥിരതയുള്ള ജോലി വേണമെന്ന് തോന്നി. ഇതിന് വേണ്ടി പരിശ്രമിക്കാന്‍ ആരംഭിച്ചു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ താന്‍ നടത്തിയെന്നും വീനസ് പറയുന്നു.

'വിവാഹമോചിതയാകുമ്പോള്‍ 10,000 ഡോളറില്‍ താഴെ മാത്രമാണ് എന്റെ കൈവശമുണ്ടായിരുന്ന പണം. ആ സമയം വരെയുള്ള എന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ തിരിച്ചറിയുകയായിരുന്നു. പല ജീവിതരീതികളും മാറ്റേണ്ടി വന്നു. എന്നെ കുറിച്ച് മാത്രമായിരുന്നില്ല ഞാന്‍ ചിന്തിച്ചത്, എന്റെ മകളുടെ നല്ല ഭാവിയെ കുറിച്ച് കൂടിയായിരുന്നു', വീനസ് സിഎന്‍ബിസിയോട് പറഞ്ഞു. ഗൂഗിളില്‍ നിന്ന് രാജിവെച്ച ശേഷം മൂന്ന് ടെക് കമ്പനികളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ വിവിധ റോളുകളില്‍ താന്‍ പ്രവര്‍ത്തിച്ചു. ജോലിയിലെ ഈ മാറ്റം മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്റെ വരുമാനം മൂന്ന് ലക്ഷം ഡോളറില്‍ നിന്ന് 9 ലക്ഷം ഡോളറിലധികമായി വര്‍ധിക്കാന്‍ കാരണമായെന്നാണ് വീനസ് പറയുന്നത്.

Content Highlights: Ex-Google Employee Says Her Income Tripled To Nearly Rs 9 Crore After Divorce, Here's How

dot image
To advertise here,contact us
dot image