എല്ലാവരുടേയും തന്നെ വീടുകളില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ ഗ്യാസ് സ്റ്റൗ നന്നായി ശ്രദ്ധിച്ചും സൂക്ഷിച്ചും ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കും. പലര്‍ക്കും ഇത് ശ്രദ്ധയോടെ ഉപയോഗിക്കാനറിയില്ല എന്നതാണ് വസ്തുത. ഗ്യാസ് സ്റ്റൗ കൃത്യമായ സമയ പരിധിയില്‍ പരിശോധിച്ച് എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ബര്‍ണര്‍ പരിശോധിക്കുന്നത് നന്നായിരിക്കും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ബര്‍ണറിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വീഴുകയും അതുമൂലം സ്റ്റൗ നന്നായി കത്താതിരിക്കുകയും വാതക ചോര്‍ച്ച ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഇടയ്ക്ക് നനഞ്ഞ തുണി ഉപയോഗിച്ച് ബര്‍ണറുകള്‍ തുടച്ച് വൃത്തിയാക്കേണ്ടതുണ്ട്.
ചില ആളുകള്‍ ഭക്ഷണവസ്തുക്കള്‍ സ്റ്റൗവില്‍ നിന്ന് ഇറക്കി വച്ച ശേഷം തീ കുറച്ച് വെച്ച് അടുത്ത പാത്രം വയ്ക്കാറുണ്ട്. ഗ്യാസ് രണ്ടാമത് വീണ്ടും കത്തിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും പലരും സ്റ്റൗ ഓണ്‍ ആണെന്ന് മറന്നുപോകാറുണ്ട്. അതുകൊണ്ട് പാചകം ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗ്യാസ് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബര്‍ണറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് ചോരുകയും അപകടം ഉണ്ടാവുകയും ചെയ്യും.
പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വെക്കരുത്. പ്ലാസ്റ്റിക് തടികൊണ്ടുള്ള അടുക്കള വസ്തുക്കള്‍, കിച്ചണ്‍ ടൗവ്വല്‍, മരുന്നുകള്‍ ഇവയൊന്നും സ്റ്റൗവിന്റെ അടുത്ത് വയ്ക്കരുത്.
വിറകടുപ്പിന് അടുത്തുനിന്നും നിശ്ചിത അകലം പാലിച്ച് വേണം ഗ്യാസ് സ്റ്റൗ വയ്ക്കാന്‍
സ്റ്റൗവുമായി ബന്ധിപ്പിക്കുന്ന റെഗുലേറ്ററും പൈപ്പും മികച്ച ക്വാളിറ്റി ഉള്ളതാവണം.
ഗ്യാസ് ലീക്കാകുന്നു എന്ന് തോന്നിയാല്‍ ജനലും വാതിലും തുറന്നിടണം
ഗ്യാസ് ലീക്കായെന്ന് വ്യക്തമായാല്‍ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ തീ പടരുന്ന ഒന്നും കൊണ്ടുപൊകരുത്, ആ സമയത്ത് മുറികളിലെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യരുത്.
Content Highlights : How to Avoid Gas Stove Accidents What are the main things to keep in mind while handling a gas stove?