'നമ്മൾ കണ്ട ആളല്ല സക്കര്‍ബര്‍ഗ്...' ഭാര്യയുടെ പിറന്നാളിൽ കിടിലന്‍ സർപ്രൈസ്

ഈ വര്‍ഷത്തെ ഗ്രാമി വേദിയില്‍ ബെന്‍സണ്‍ ബൂണ്‍ നടത്തിയ പ്രകടനം അനുകരിക്കുകയായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്.

dot image

സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയുടെ മേധാവിയും ഫേസ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അന്തര്‍മുഖനായ, അധികമൊന്നും സംസാരിക്കാത്ത വ്യക്തിയാണ് സക്കര്‍ബര്‍ഗ് എന്നാണ് പലരുടേയും ധാരണ. ആ രീതിയിലാണ് പലപ്പോഴും അദ്ദേഹം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറ്. എന്നാൽ ആ ചിന്തകളെ എല്ലാം മാറ്റി മറിക്കുന്ന ഒരു റീലാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചാരം നേടി കൊണ്ടിരിക്കുന്നത്. തന്റെ ഭാര്യ പ്രിസില ചാനിന്റെ 40-ാം ജന്മ ദിനത്തോടനുബന്ധിച്ച് നടന്ന പാർട്ടിക്കിടയിൽ അമേരിക്കന്‍ ഗായകനായ ബെന്‍സണ്‍ ബൂണിനെ അനുകരിച്ച് നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ഈ വര്‍ഷത്തെ ഗ്രാമി വേദിയില്‍ ബെന്‍സണ്‍ ബൂണ്‍ നടത്തിയ പ്രകടനം അനുകരിക്കുകയായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്.

എന്നത്തേയും പോലെ തന്റെ പതിവ് വേഷമായ കറുത്ത സ്യൂട്ടിൽ അദ്ദേഹം സദസിലേക്ക് എത്തുകയും, പെട്ടന്ന് തന്നെ രണ്ട് പേരുടെ സഹായത്തോടെ വേഷം മാറുകയും ബെന്‍സണ്‍ ബൂണ്‍ ഗ്രാമി വേദിയില്‍ ധരിച്ച അതേ നീല നിറത്തിലുള്ള ജംപ്‌സ്യൂട്ടിലേക്ക് മാറുകയും ചെയ്യുന്നു. ഒരു റോക്ക്‌സ്റ്റാറിനേ പോലെ വേദി കീഴടക്കുകയും സദസ്സിനെ ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന സക്കര്‍ബര്‍ഗിനെ ഈ വീഡിയോയില്‍ കാണാം.

പാര്‍ട്ടിയില്‍ വിവിധ വേഷങ്ങളിലെത്തിയ പ്രിസില ചാന്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഫാഷന്റെ കാര്യത്തില്‍ താനും പിന്നിലല്ലെന്ന് സക്കര്‍ബര്‍ഗും തെളിയിച്ചു. പ്രിയതമന്റെ പ്രകടനത്തില്‍ ആഹ്ലാദത്തോടെ ചിരിക്കുന്ന പ്രിസില ചാനിനേയും വീഡിയോയില്‍ കാണാം.

സക്കർബ‍​ർ​ഗിന്റെ വീഡിയോ കണ്ട ബെന്‍സണ്‍ ബൂണ്‍ ഈ റീലിന് കമന്റും നൽകിയിട്ടുണ്ട്. 'എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല' എന്നായിരുന്നു ബെൻസൺ ബൂണിന്റെ കമന്റ്.

Content Highlights :Zuckerberg is not the person we saw; Metta chief with dance steps on his wife's birthday

dot image
To advertise here,contact us
dot image