കാമുകിയുടെ നിര്‍ബന്ധം, മൂന്ന് മണിക്കൂര്‍ കൃത്രിമ പ്രസവ വേദന; യുവാവിന്റെ കുടലിന് സാരമായ പരിക്ക്

കാമുകിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് യുവാവ് ഇപ്പോള്‍

dot image

പ്രണയത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ പലര്‍ക്കും മടിയുണ്ടാകില്ല. കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിക്കാന്‍ തയ്യാറായ യുവാവിന് ഒടുവില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. മൂന്ന് മണിക്കൂറോളം കഠിനമായ വേദനയിലൂടെ കടന്നുപോയ യുവാവിന്റെ കുടലിന് സാരമായ പരിക്കാണ് സംഭവിച്ചത്. കാമുകിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് യുവാവ് ഇപ്പോള്‍.

കൃത്രിമ പ്രസവവേദന അനുഭവിക്കാന്‍ കാമുകിയും അവരുടെ മാതാവും ചേര്‍ന്ന് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. തങ്ങളുടെ എന്‍ഗേജ്‌മെന്റിന് മുമ്പ് യുവാവ് ഇത് ചെയ്യണമെന്നായിരുന്നു കാമുകിയുടെ നിര്‍ബന്ധം. സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക വേദനകള്‍ വിവാഹത്തിന് മുമ്പ് അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ ഭാവിയില്‍ യുവതിയെ മികച്ച രീതിയില്‍ ഇയാള്‍ പരിചരിക്കൂ എന്നായിരുന്നു വാദം. താന്‍ ഈ ആവശ്യം ആദ്യം നിരസിച്ചെന്നും എന്നാല്‍ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

ചൈനയില്‍ കൃത്രിമ പ്രസവവേദന അനുഭവിക്കാന്‍ അവസരം നല്‍കുന്ന നിരവധി ആശുപത്രികളുണ്ട്. ഇത്തരത്തിലൊരു ആശുപത്രിയിലാണ് ഇവര്‍ എത്തിയത്. ഘട്ടം ഘട്ടമായി വേദനയുടെ കാഠിന്യം ഉയര്‍ത്തുകയായിരുന്നുവെന്നും ആദ്യ 90 മിനിറ്റുകള്‍ക്ക് ശേഷം പരമാവധി വേദനയാണ് നല്‍കിയതെന്നും ഇതോടെ യുവാവ് കരയാനും ഛര്‍ദ്ദിക്കാനും ആരംഭിച്ചുവെന്നും ആശുപത്രിയിലെ ഒരു ജീവനക്കാരിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഛര്‍ദ്ദിയും തുടര്‍ന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് യുവാവിന്റെ കുടലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയത്. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയായിരുന്നു.

എന്നാല്‍ യുവാവിന്റെ ആരോഗ്യത്തെ ഇത്തരത്തില്‍ ബാധിക്കുമെന്ന് കരുതിയില്ലെന്നാണ് ഇയാളുടെ സുഹൃത്തായ യുവതി പ്രതികരിച്ചത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിക്കുകയും യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Content Highlights: Chinese man loses part of intestine after extreme ‘labour pain test’ for love

dot image
To advertise here,contact us
dot image