
ഹൈഫൈ നല്‍കി ഭക്തരെ അനുഗ്രഹിക്കുന്ന പൂച്ച..ഇവിടെയെങ്ങുമല്ല അങ്ങ് ചൈനയിലെ ഒരു ബുദ്ധക്ഷേത്രത്തിലാണ് ഭക്തരെ കാലത്തിനൊത്ത രീതിയില്‍ അനുഗ്രഹിക്കുന്ന 'പൂച്ചസ്വാമി'യുള്ളത്. പൂച്ച ഹൈഫൈ നല്‍കി അനുഗ്രഹിക്കുന്നത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ചൈനയില്‍ പൂച്ച സെന്‍സേഷനായി മാറിയത്.
കഴുത്തില്‍ കനത്തിലുള്ള സ്വര്‍ണ നിറത്തിലുള്ള മാലയണിഞ്ഞ പൂച്ച സന്ദര്‍ശകരെ കാണുമ്പോള്‍ തന്റെ കാല്‍ മെല്ലെയുയര്‍ത്തും. പൂച്ചയുടെ ഈ ചേഷ്ടയെയാണ് അനുഗ്രഹം നല്‍കുകയാണെന്ന് തമാശരൂപേണ ക്ഷേത്രത്തിലെത്തിയവര്‍ വിശേഷിപ്പിച്ചത്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വൈറലാകുകയായിരുന്നു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഷിയുവാന്‍ ക്ഷേത്രത്തിലാണ് പൂച്ചയുള്ളത്.
എന്തായാലും പൂച്ചയുടെ അനുഗ്രഹം വൈറലായതോടെ ക്ഷേത്രത്തില്‍ ഇതുവരെ ഇല്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പൂച്ചയെ ഒരു നോക്കുകാണാനും ക്ഷേത്രത്തിലെത്തുന്നവര്‍ തിരക്കുകൂട്ടുകയാണ്.
വെസ്റ്റ് ഗാര്‍ഡന്‍ ക്ഷേത്രം എന്ന പേരിലും ഷിയുവാന്‍ ക്ഷേത്രം അറിയപ്പെടുന്നു. ഈ പൂച്ചയെ കൂടാതെ നിരവധി വേറെയും പൂച്ചകള്‍ ക്ഷേത്രത്തിലുണ്ട്.
Content Highlights: Chinese temple cat blesses visitors with high-fives