
പ്രശ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല..പ്രശ്‌നങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് സന്തോഷിക്കാമെന്ന് കരുതിയാല്‍ നിങ്ങള്‍ മണ്ടനാണെന്ന് മാത്രമേ അതിനുത്തരമുള്ളൂ. മറിച്ച് പ്രശ്‌നങ്ങളെ എങ്ങനെ ലാഘവത്തോടെ, ബുദ്ധിപരമായി കൈകാര്യം ചെയ്യണമെന്ന് പഠിക്കുകയാണ് വേണ്ടത്.
പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. ഇത് ആശങ്കയും ഉത്കണ്ഠയും കുറയ്ക്കാനും സന്തോഷം വര്‍ധിപ്പിക്കാനും സഹായിക്കും
വികാരത്തള്ളിച്ചയില്‍ നില്‍ക്കുന്ന സമയത്ത് തീരമാനങ്ങളെടുക്കരുതെന്ന് എല്ലായ്‌പ്പോഴും പറയാറുള്ളതാണ്. അത് ശരിയുമാണ്. മറ്റുള്ളവര്‍ പറയുന്നതിനോടോ ചെയ്യുന്നതിനോടോ പ്രതികരിക്കും മുന്‍പ് ഒന്നാലോചിക്കാം. ഇത് അനാവശ്യമായ തര്‍ക്കങ്ങളും തെറ്റുകളും കുറയ്ക്കും.
ഏതൊരു പ്രശ്‌നത്തെയും നാം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ് പ്രധാനം. വെല്ലുവിളികളെ തുറന്ന മനസ്സോടെ, പഠിക്കാനും വളരാനുമുള്ള അവസരമായിക്കണ്ട് സമീപിക്കാം. എന്താണ് പ്രശ്‌നം എന്നതില്‍ കിടന്ന് ആശങ്കപ്പെടാതെ ഇങ്ങനെയൊരു വെല്ലുവിളി മുന്നിലുണ്ട് എങ്ങനെ പരിഹരിക്കാം എന്ന് ആലോചിക്കാം
പഠിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുന്നത് പകുതി പ്രശ്‌നങ്ങള്‍ തീര്‍ക്കും. എല്ലാ കാര്യങ്ങളും നമുക്ക് അറിയണമെന്നില്ല. അറിയാത്ത കാര്യങ്ങള്‍ പുതിയ മാറ്റങ്ങള്‍ എന്നിവ പഠിക്കാനും അംഗീകരിക്കാനും ശ്രമിച്ചാല്‍ തൊഴിലിടത്തില്‍ അത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. വ്യക്തിപര ജീവിതത്തിലും കാര്യങ്ങളെ തുറന്നമനസ്സോടെ സമീപിക്കാന്‍ സഹായിക്കും.
Content Highlights: Habits that can magically solve problems