
വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഭര്‍തൃവീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശ് ഗോണ്ടയിലാണ് സംഭവം.
ബസോളി ഗ്രാമത്തിലാണ് വരന്റെ വീട്. വിവാഹം കഴിഞ്ഞ് വരന്റെ വസതിയിലെത്തിയ യുവതി അഞ്ചാംദിവസമാണ് പൊന്നും പണവുമായി കടന്നുകളഞ്ഞത്.
മോഷണം നടത്തിയ അന്നു രാത്രി ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും യുവതി ചായ നല്‍കിയിരുന്നു. പിറ്റേന്നാണ് 3.15ലക്ഷം രൂപയും ആഭരണങ്ങളും മോഷണം പോയത് വീട്ടുകാര്‍ അറിയുന്നത്. യുവതിയെയും കാണുന്നുണ്ടായില്ല. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
Content Highlights: days after wedding bride robs in laws steals jewellery cash worth lakhs