ചുമ്മാ സ്വൈപ്പ് ചെയ്തിട്ട് കാര്യമില്ല,നായ്‌ക്കൊപ്പമുള്ള ചിത്രം ഔട്ട് ഓഫ് ഫാഷന്‍;ഡേറ്റിങ് ആപ്പ് ടിപ്പുകള്‍

ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് 10 മിനിറ്റിനുള്ളിൽ 111 ബംബിൾ മാച്ച് കിട്ടിയ യുവാവ് നല്‍കുന്ന ഡേറ്റിങ് ആപ്പ് ടിപ്പുകള്‍

dot image

പ്പുകൾ വഴി ഡേറ്റിങും പ്രണയവും പുതിയ കാലത്ത് സാധാരണമാണ്. ബംബിൾ, ടിന്‍ഡര്‍ തുടങ്ങി ഒട്ടേറെ ആപ്പുകൾ ഡേറ്റിങിനായി ഇന്ന് ലഭ്യമാണ്. എന്നാൽ പലപ്പോഴും ശരിയായ മാച്ച് ലഭിക്കാറില്ലെന്നും ഡേറ്റിങ് ആപ്പിലെ മാച്ചുകൾ തട്ടിപ്പ് ആണെന്നും ചിലരെങ്കിലും അഭിപ്രായപ്പെടാറുണ്ട്. ഇത്തരം പരാതികൾ ഉള്ളവർക്ക് ഡേറ്റിങ് ആപ്പായ ബംബിളിൽ എങ്ങനെ പ്രൊഫൈൽ നിർമിക്കണമെന്നും അതിലൂടെ എങ്ങനെ മാച്ച് ലഭിക്കുമെന്നും വിശദമാക്കി എത്തിയിരിക്കുകയാണ് ബാംഗ്ലൂർ സ്വദേശിയായ ടെക്കി യുവാവ്.

ബെംഗളൂരു വിമാനത്താവളത്തിൽ 10 മിനിറ്റിനുള്ളിൽ 111 ബംബിൾ മാച്ച് കിട്ടിയെന്നായിരുന്നു യുവാവ് എക്‌സിൽ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെ ചൊല്ലി വലിയ ചർച്ചയാണ് എക്‌സിൽ നടന്നത്. ഇത്തരത്തിൽ ബംബിൾ മാച്ച് ആർക്കും ലഭിക്കില്ലെന്നും യുവാവ് നുണ പറയുകയാണെന്നുമായിരുന്നു ചിലർ പറഞ്ഞത്. എങ്ങനെയാണ് ബംബിളിൽ ഇത്രയും മാച്ച് ഉണ്ടായതെന്നും തങ്ങൾക്ക് കൂടി ഇത് പറഞ്ഞ് തരണമെന്നും ചില ട്വീറ്റുകളിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി പത്ത് നിർദ്ദേശങ്ങളാണ് യുവാവ് നൽകിത്. ബംബിൾ പ്രീമിയം ഉപയോഗിക്കുക, നായ്ക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഔട്ട് ഓഫ് ഫാഷനായി പകരം കുതിരയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഉപയോഗിക്കുക ( താനിക്ക് കുതിരയെ ഓടിക്കാൻ അറിയാവുന്നത് കൊണ്ട് ഇത്തരത്തിൽ ഉള്ള പിക് ആണ് ഉപയോഗിച്ചത് ), കൾച്ചറൽ ഡിഫറൻസ് ഉള്ള ചിത്രങ്ങൾ പ്രൊഫൈലിൽ ഉപയോഗിക്കുക ബാംഗ്ലൂരിൽ ആണ് ഉള്ളതെങ്കിൽ യുറോപ്പിൽ നിന്നുള്ള ചിത്രങ്ങളും യുറോപ്പിൽ ആണ് ഉള്ളതെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളും ഉപയോഗിക്കണം, നിങ്ങളുടെ ബയോ പ്രൊഫൈലിൽ ഏറ്റവും അവസാനമാണ് വരിക അതുകൊണ്ട് ഏറ്റവും ആദ്യം വരുന്ന പ്രൊഫഷൻ ഡീറ്റേയിൽസും കോളജ് ഡീറ്റേയിൽസും ക്രിയേറ്റീവ് ആയി നൽകണം തുടങ്ങിയവയാണ് യുവാവ് നൽകിയ നിർദ്ദേശങ്ങൾ.

പ്രൊഫൈലിന് ബേസിക് കളർ തിയറി ഉപയോഗിച്ചുള്ള ചിത്രങ്ങൾ ഉപയോഗിക്കുക, ഡാർക് ചിത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ഇളം നിറത്തിലുള്ള ചിത്രങ്ങൾ സമ്പന്നനായും ഇരുണ്ട നിറത്തിലുള്ളത് ദരിദ്രനായും തോന്നിക്കും ചുവപ്പ് കോപവും നീല ബിസിനസിനെയും പ്രതിനിധീകരിക്കുമെന്നും യുവാവ് അഭിപ്രായപ്പെട്ടു. അമിതമായ വികാരപ്രകടനങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ ഒഴിവാക്കണമെന്നും അമിത സന്തോഷ പ്രകടനം പക്വതയില്ലായ്മയായും അതിമമായി ജിം ചിത്രങ്ങൾ നിങ്ങളെ അരക്ഷിതാവസ്ഥയുള്ള ആളായും തോന്നിച്ചേക്കാം, പ്രൊഫൈൽ ബൂസ്റ്റ് ചെയ്യരുത് തുടങ്ങിയ നിർദ്ദേശങ്ങളും ഇയാൾ നൽകിയിട്ടുണ്ട്.

ബംബിളിൽ എങ്ങനെ മാച്ച് നേടാമെന്നതിനെ കുറിച്ച് താൻ ടിപ്പുകൾ നൽകാമെന്നും ഇയാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എക്‌സിലെ ഈ ചർച്ചയെ വിമർശിച്ചും ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. ആത്മാർത്ഥമായി ഇടപെട്ടാൽ പ്രണയം താനെ ലഭിക്കുമെന്നും ഇത്തരത്തിൽ ടിപ്പ് വാങ്ങി നടത്തേണ്ടതല്ല പ്രണയമെന്നുമാണ് ഒരാൾ ട്വീറ്റ് ചെയ്തത്.

Content Highlights: If you want to get a date, just do these things; Techie with Bumble tip

dot image
To advertise here,contact us
dot image