
നിരവധി ഡേറ്റിങ്, റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകളെ കുറിച്ച് അടുത്ത കാലത്തായി നമ്മള്‍ കേള്‍ക്കുന്നു. ഇക്കൂട്ടത്തിലേക്ക് ഒന്ന് കൂടി എത്തുകയാണ്, 'ഫ്‌ളഡ്‌ലൈറ്റ്‌നിങ്'. സഹതാപം നേടുന്നതിനോ ഒയാളുടെ വിശ്വാസ്യത പരീക്ഷിക്കുന്നതിനോ വേണ്ടി അപരിചിതനായ വ്യക്തിയുമായി ആഴത്തിലുള്ള വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. അമേരിക്കന്‍ ഗവേഷക ബ്രീന്‍ ബ്രൗണാണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.
ഫ്‌ളഡ്‌ലൈറ്റ്‌നിങ് എന്നതിനെ ട്രോമ ഡംപിങ് എന്ന് കൂടി വിളിക്കാമെന്നാണ് സൈക്കോളജിസ്റ്റായ റിമ ബന്ദേക്കര്‍ ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയത്. പരിചയപ്പെട്ട് അധികകാലമായിട്ടില്ലാത്ത ഒരാളുമായി ഇത്തരം വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നത്, എളുപ്പത്തില്‍ മനസിലാക്കുന്നതിനോ അടുപ്പമുണ്ടാക്കുന്നതിനോ വേണ്ടിയാകാമെന്നും ഇവര്‍ പറയുന്നു. വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ മറ്റേയാള്‍ നല്‍കുന്ന പ്രതികരണത്തിലൂടെ ഇയാളെ വിശ്വസിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിക്കുകയാകാമെന്നും ഡോ. റിമ പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ ചില ദോഷവശങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അധികം പരിചയമില്ലാത്ത ഒരാളില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് ഇത് ശരിയായി ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഇയാളില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലുള്ള ഒരു മറുപടി ലഭിക്കണമെന്നുമില്ല. മാത്രമല്ല മറ്റേയാളില്‍ അനാവശ്യമായ പ്രെഷര്‍ കൊണ്ടുവരുന്നതിന് കാരണമാകുകയും ചെയ്യും. ഇത് ആദ്യഘട്ടത്തില്‍ തന്നെ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരാണമായേക്കാമെന്നും ഡോ. റിമ വിശദീകരിച്ചു.
Content Highlights: There’s a new dating trend on the block, ‘floodlighting’