ചഹലിനൊപ്പമുള്ള അജ്ഞാതസുന്ദരിയെ കണ്ടെത്തി; തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചഹലും പെണ്‍കുട്ടിയും

dot image

ഇന്ത്യക്കായി കളിക്കുന്നില്ലെങ്കിലും ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ കാണാനെത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മത്സരം കാണാന്‍ ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ താരത്തിന്റെ കൂടെ ഇരുന്ന പെണ്‍കുട്ടിയെ അന്വേഷിച്ചിറങ്ങിയ സോഷ്യല്‍ മീഡിയയ്ക്ക് അവസാനം ഉത്തരം ലഭിച്ചു. ആര്‍ജെ മഹാവേഷാണ് താരത്തിന്റെ ഒപ്പമുള്ള പെണ്‍കുട്ടിയെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചിരിക്കുകയാണ്.

അടുത്തിടെ ആര്‍ജെ മഹാവേഷുമായി ചേര്‍ത്ത് ചഹലിന്റെ പേരില്‍ ചിലഗോസിപ്പുകള്‍ വന്നിരുന്നു. നേരത്തേ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഒരു ലക്ഷ്വറി ഹോട്ടലില്‍ നിന്നും ഒരുമിച്ച് പുറത്തേക്കു വരുന്നതിനിടെയായിരുന്നു ഇത്. പക്ഷെ ആ വീഡിയോയില്‍ വ്യക്തത കുറവുണ്ടായിരുന്നു. അന്ന് ഫോട്ടോഗ്രാഫര്‍മാരെ കണ്ടപ്പോള്‍ ചഹല്‍ മുഖം മറയ്ക്കാന്‍ ശ്രമിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവതി അസ്വസ്ഥത പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആദ്യമായാണ് ഇത്രയും വലിയ വേദിയില്‍ തന്റെ പെണ്‍സുഹൃത്തിനൊപ്പം ചഹല്‍ എത്തിയിരിക്കുന്നത്. ഇതു ആര്‍ജെ മഹാവേഷ് തന്നെയാണെന്നു ഉറപ്പിക്കുന്ന ഒരു തെളിവും പുറത്തു വന്നിട്ടുണ്ട്. സ്റ്റേഡിയത്തില്‍ നിന്നും പകര്‍ത്തിയെടുത്ത ഒരു വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അവര്‍ പങ്കുവച്ചിരിക്കുകയാണ്.

സമീപ കാലത്ത് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്ത ചഹല്‍ ഭാര്യ ധനശ്രീയുമായുള്ള വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. അതിനിടെയാണ് ചിത്രങ്ങള്‍ പ്രചരിക്കപ്പെടുന്നത്.

Content Highlights: champions trophy 2025 who is mystery girl spotted with yuzvendra chahal during final

dot image
To advertise here,contact us
dot image