
ഓണ്‍ലൈന്‍ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ തന്റെ കന്യകാത്വം 18 കോടി രൂപയ്ക്ക് വിറ്റത്. ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്സൈറ്റ് വഴിയാണ് ലേലം നടന്നത്. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പടെ പ്രമുഖര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ലേലം ഉറപ്പിച്ച് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത് ഒരു ഹോളിവുഡ് താരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
'മതവിശ്വാസമുള്ള ഒരു കുടുംബത്തിലെ വ്യക്തിയാണ് താന്‍. യാഥാസ്ഥിതികമായ രീതിയില്‍ വളര്‍ന്നുവന്നെങ്കിലും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗമായിട്ടാണ് ഈ ലേലത്തിനെ ഞാന്‍ കാണുന്നത്. സാമ്പത്തികമോ വൈകാരികമോ ആയ യാതൊരു നേട്ടവുമില്ലാതെയാണ് പല സ്ത്രീകളും കന്യകാത്വം നഷ്ടപ്പെടുത്തുന്നത്. ഇതിനു വിപരീതമായി, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ബുദ്ധിപരമായ നീക്കമായാണ് കന്യകാത്വത്തെ ലേലം ചെയ്യാനുള്ള തീരുമാനത്തെ ഞാന്‍ കണക്കാക്കുന്നത്. അതില്‍ എനിക്ക് ഒരു ഖേദവുമില്ല'- ലോറ പറഞ്ഞു. നിരവധി രാഷ്ട്രീയക്കാരുടെയും ബിസിനസ്സ് മുതലാളിമാരുടെയും ഓഫറുകള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ലോറ വെളിപ്പെടുത്തി.
കരാറിനുശേഷം, ലോറ തന്റെ കന്യകാത്വം സ്ഥിരീകരിക്കുന്നതിനായി വാങ്ങുന്നയാളുടെ സാന്നിധ്യത്തില്‍ ഒരു വൈദ്യപരിശോധനയ്ക്ക് വിധേയയായി. മുഴുവന്‍ പ്രക്രിയയും രഹസ്യമായി കൈകാര്യം ചെയ്തതായും ഉള്‍പ്പെട്ട രണ്ട് കക്ഷികളുടെയും രഹസ്യസ്വഭാവം ഏജന്‍സി ഉറപ്പാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോറയുടെ തീരുമാനം കന്യകാത്വത്തിന്റെ 'വാണിജ്യവല്‍ക്കരണ'ത്തെയും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക മനോഭാവങ്ങളെയും കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്.
Content Highlights: 22 Year Old UK Student Sells Her Virginity To A Hollywood Star For Rs 18 Crore