
നാലു വയസ്സുകാരന്‍ തന്റെ അമ്മയ്‌ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ വിളിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിസ്‌കോണ്‍സിനിലാണ് സംഭവം. 911 എന്ന നമ്പറിലേക്ക് വിളിച്ച് അമ്മ തന്റെ ഐസ്‌ക്രീം മോഷ്ടിച്ചുവെന്നും അമ്മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം.
പൊലീസിനെ ഫോണില്‍ വിളിച്ച് അമ്മയെ ഉടനടി അറസ്റ്റുചെയ്യണമെന്ന് കുട്ടി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അമ്മ ഫോണെടുത്ത് പൊലീസുമായി സംസാരിക്കുകയും ഐസ്‌ക്രീം എടുത്തു കഴിച്ചതു കൊണ്ടാകാം ഇങ്ങനെയൊരു ആവശ്യം കുട്ടി മുന്നോട്ടുവച്ചതെന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. പലരും ഇതിനെ തമാശയായി കണ്ടെങ്കിലും കുട്ടിയുടെ നീതി ബോധത്തെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
പിന്നീട് പൊലീസ് വീട്ടിലെത്തിയപ്പോള്‍ അമ്മയെ അറസ്റ്റു ചെയ്യണ്ടെന്ന് കുട്ടി പറയുകയും കുട്ടിക്ക് പൊലീസ് ഐസ്‌ക്രീം വാങ്ങി നല്‍കുകയും ചെയ്തു. നിരവധി ആളുകളാണ് ഈ വാര്‍ത്തയില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
Content Highlights: 4 Year Old Boy Calls Police for mom arrest