പ്രതിശ്രുതവരന്‍ രഹസ്യമായി വീട് വാങ്ങി, വിവാഹത്തില്‍ നിന്ന് പിന്മാറി യുവതി

യുവതി തന്നെയാണ് വിവരം റെഡ്ഡിറ്റ് പോസ്റ്റില്‍ പങ്കുവെച്ചത്

dot image

നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് മുടങ്ങുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അമേരിക്കയില്‍ ഒരു യുവതി പ്രതിശ്രുതവരന്‍ രഹസ്യമായി വീട് വാങ്ങിയതിന്റെ പേരിലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. യുവാവ് ഇയാളുടെ അമ്മയുമായി ചേര്‍ന്നാണ് വീട് വാങ്ങിയത്. യുവതി തന്നെയാണ് വിവരം റെഡ്ഡിറ്റ് പോസ്റ്റില്‍ പങ്കുവെച്ചത്.

28കാരിയായ യുവതിയും 30കാരനായ യുവാവും അഞ്ച് വര്‍ഷമായി ഒരുമിച്ചായിരുന്നു. ഇവര്‍ 2025ല്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. ഒരുമിച്ച് പണം സമ്പാദിച്ച്, ഇരുവര്‍ക്കും ഇഷ്ടപ്പെട്ട വീട് വാങ്ങണമെന്നതായിരുന്നു തങ്ങളുടെ സ്വപ്‌നമെന്നും തങ്ങള്‍ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ യുവതി പറയുന്നു.

ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചും, വീടിനെ കുറിച്ചും കുട്ടികളെ കുറിച്ചുമൊക്കെ തങ്ങള്‍ എപ്പോഴും സംസാരിക്കുമായിരുന്നു. എന്നാല്‍ തന്റെ പ്രതിശ്രുതവരന്‍ അമ്മയുമൊത്ത് വീട് വാങ്ങിയെന്ന വിവരം അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നാണ് യുവതി പറയുന്നത്. വീട് വാങ്ങാന്‍ പോകുന്ന വിവരം പോലും തന്നോട് പറഞ്ഞില്ല. യുവാവിനോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കും അവരോടൊപ്പം താമസിക്കാമെന്നാണ് പറഞ്ഞത്. ഇങ്ങനെ ചിന്തിക്കുന്ന ഒരാളെ തനിക്ക് ഒരിക്കലും വിവാഹം ചെയ്യാനാകില്ലെന്നും അതുകൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നും യുവതി കുറിച്ചു.

നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഒരുവിഭാഗം യുവതിയുടെ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ മറ്റുചിലര്‍ യുവതിയെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. വീട് വാങ്ങുന്ന വിവരം പ്രതിശ്രുത വരന്‍ യുവതിയുമായി പങ്കുവെക്കണമായിരുന്നുവെന്നും ഇങ്ങനൊരാളുമൊത്തുള്ള വിവാഹജീവിതം സുഖകരമാകില്ലെന്നുമാണ് ഒരാള്‍ കുറിച്ചത്.

Content Highlights: US Woman Cancels Wedding After Discovering Fiance Secretly Bought House With His Mother

dot image
To advertise here,contact us
dot image