
ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ പ്രധാന ചടങ്ങുകളിലൊന്നാണ് ബരാത്. പാട്ടും നൃത്തവും ആഘോഷങ്ങളുമൊക്കെയായി വരന്‍ വധുവിന്റെ വീട്ടിലേക്ക് പുറപ്പെടുന്ന ചടങ്ങാണിത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നടന്ന ഒരു വിവാഹത്തില്‍ ബരാത് വധുവിന്റെ വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചത്. വലിയൊരു വിഹാഹത്തട്ടിപ്പിനുള്ള നീക്കമായിരുന്നു അവിടെ പൊളിഞ്ഞത്.
റായ്ബറേലിയിലെ രാഗന്‍പൂരിലായിരുന്നു സംഭവം. ബരാത് വധുവിന്റെ വീട്ടിലെത്തിയതോടെ വരനെ കണ്ട് എല്ലാവരും ഞെട്ടി. തങ്ങളുടെ മകള്‍ക്കായി കണ്ടെത്തിയ വരനല്ല വിവാഹത്തിന് വന്നിരിക്കുന്നതെന്നത് പെണ്‍കുട്ടിയുടെ വീട്ടുകാരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. നീണ്ട തര്‍ക്കത്തിലേക്കാണ് ഇത് വഴിവെച്ചത്.
പാനിപതില്‍ നിന്നുള്ള 20 വയസിന് മുകളിലുള്ള ഒരാളുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ വിവാഹത്തിന് വരനെന്ന് അവകാശപ്പെട്ട് വന്നത് നാല്‍പതിനടുത്ത് പ്രായമുള്ള ഒരാളാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇവര്‍ ചോദ്യം ചെയ്തതോടെ വിവാഹത്തിന്റെ ഇടനിലക്കാരന്‍ പറഞ്ഞ മറുപടിയും വിചിത്രമായിരുന്നു. പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച യുവാവ് കാലുകള്‍ ഒടിഞ്ഞ് കിടക്കുകയാണെന്നും ഇതിനാല്‍ അവസാന നിമിഷത്തില്‍ കണ്ടെത്തിയതാണ് ഈ വരനെയെന്നുമായിരുന്നു ഇടനിലക്കാരന്‍ പറഞ്ഞത്.
വധുവിന്റെ കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വരനെയും ഇടനിലക്കാരനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. ഇടനിലക്കാരന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി വധുവിന്റെ സഹോദരന്‍ സുനില്‍ കുമാര്‍ പറഞ്ഞു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Marriage was stopped when the groom was revealed to be an imposter