വാംബാറ്റ് കുഞ്ഞിനെ അമ്മയില്‍ നിന്ന് തട്ടിയെടുത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍; വൈറലായി ദൃശ്യങ്ങള്‍

നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി

dot image

വാംബാറ്റ് കുഞ്ഞിനെ അമ്മയില്‍ നിന്ന് തട്ടിയെടുത്ത് അമേരിക്കന്‍ ഇന്‍ഫ്ളുവന്‍സര്‍ സാം ജോണ്‍സ്. ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന സസ്യഭുക്കായ വാംബാറ്റ് വംശനാശം നേരിടുന്ന ജീവിയാണ്. സാം തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതത്. വീഡിയോയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ വീഡിയോ നീക്കം ചെയ്ത് ശേഷം സാം ഓസ്‌ട്രേലിയ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

വഴിയരികില്‍ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് സാം ഓടുന്നതും പിന്നാലെ അമ്മ വാംബാറ്റ് ഓടുന്നതിനും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം വാംബാറ്റ് കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു.

അതേസമയം യുവതിയുടെ ടൂറിസ്റ്റ് വിസ പുനഃപരിശോധിക്കുകയാണെന്നും ഇമിഗ്രേഷന്‍ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു.

Content Highlights: American Influencer Sam Jones Leaves Australia After Outrage Over Baby Wombat Video

dot image
To advertise here,contact us
dot image