
തങ്ങളുടെ പങ്കാളികൾ വിശ്വാസവഞ്ചനകാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന സ്ത്രീകൾ ഏറ്റവും കുടുതലുള്ളത് ലണ്ടനിലെന്ന് റിപ്പോർട്ട്. റിലേഷൻഷിപ്പിൽ ഇരിക്കെ തന്നെ മറ്റ് സ്ത്രീകളുമായി തങ്ങളുടെ പങ്കാളികൾ ആപ്പുവഴി ഡേറ്റിങ്ങിന് ശ്രമിക്കുന്നുണ്ടോയെന്നാണ് വിവിധ നഗരങ്ങളിലെ സ്ത്രീകൾ പരിശോധിക്കുന്നത്.
CheatEye.ai സൈറ്റ് വഴിയാണ് ആളുകൾ തങ്ങളുടെ പങ്കാളികളുടെ ടിൻഡർ അക്കൗണ്ടുകൾ കണ്ടെത്താൻ ശ്രമിക്കുന്നത്. ലണ്ടൻ നഗരത്തിൽ സൈറ്റിൽ പരിശോധിക്കുന്ന 27.4 ശതമാനം ആളുകളും തങ്ങളുടെ ജീവിതപങ്കാളിയോ കാമുകനോ തങ്ങളെ ചതിക്കുന്നുണ്ടോയെന്നറിയാനാണ് ശ്രമിക്കുന്നതെന്നും CheatEye.ai പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ പരിശോധിക്കുന്നവരിൽ 62.4% വും സ്ത്രീകളാണ്. തങ്ങളുടെ ഭർത്താക്കന്മാരോ കാമുകന്മാരോ ഡേറ്റിംഗ് ആപ്പ് രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വേണ്ടിയാണ് ഇവർ പരിശോധന നടത്തുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്.
പുതുതലമുറയില്‍ 18 നും 24 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർ തങ്ങളുടെ പങ്കാളികളുടെ വിശ്വസ്തതയെക്കുറിച്ച് ഉത്കണ്ഠയുള്ളവരാണെന്ന് റിലേഷൻഷിപ് അഡൈ്വസറായ സാമന്ത ഹെയ്സ് പറഞ്ഞു. മാഞ്ചസ്റ്റർ, ബർമിങ്ഹാം, ഗ്ലാസ്‌ഗോ, എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിൽ 8.8 ശതമാനം പേരാണ് സൈറ്റിൽ പരിശോധിച്ചിരിക്കുന്നത്. ബർമിങ്ഹാമിൽ 8.3 ശതമാനം പേരും ഇത്തരത്തിൽ പരിശോധന നടത്തിയിട്ടുണ്ട്.
അതേസമയം ബർമിങ്ഹാമിലെ ടിൻഡർ ഉപയോക്താക്കളായ 69 ശതമാനം സ്ത്രീകളും പുരുഷ പങ്കാളികളെ കണ്ടെത്താനാണ് ആപ്പ് ഉപയോഗിക്കുന്നത്. 4.7 ശതമാനം ആളുകളാണ് ഗ്ലാസ്‌ഗോയിൽ ടിൻഡറിൽ തങ്ങളുടെ പങ്കാളികൾക്ക് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിക്കുന്നത്. അതേസമയം നഗരത്തിലെ ടിൻഡർ ഉപയോഗിക്കുന്ന 62.1 ശതമാനം സ്ത്രീകളും തങ്ങൾക്കായി പുരുഷ പങ്കാളികളെ അന്വേഷിക്കുന്നവരാണ്.
Content Highlights: Are Partners secretly on dating apps?; This City Has The Most Women Checking