ആണ്‍തരിക്കുവേണ്ടിയുള്ള കാത്തിരിപ്പില്‍ പിറന്നത് 9 പെണ്‍മക്കള്‍;ആഗ്രഹം പേരിട്ട് തീര്‍ത്ത് മാതാപിതാക്കള്‍

എന്റെ അച്ഛന് ആണ്‍കുഞ്ഞിനെ വേണമെന്ന് തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ഒന്‍പത് മക്കളുണ്ടായത്.

dot image

ണ്‍തരിക്കുവേണ്ടിയുള്ള കാത്തിരിപ്പില്‍ പിറന്നത് 9 പെണ്‍മക്കള്‍;ആഗ്രഹം മക്കളുടെ പേരിട്ട് തീര്‍ത്ത് മാതാപിതാക്കള്‍

9 പെണ്‍മക്കളുള്ള ചൈനീസ് ദമ്പതികളാണ് ചൈനീസ് സോഷ്യല്‍മീഡിയയിലെ പുതിയ താരങ്ങള്‍. ഒരാണ്‍കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ദമ്പതികളെ ഒന്‍പത് പെണ്‍കുട്ടികളുടെ മാതാപിതാക്കളാക്കിയത്. എന്നാല്‍ കൗതുകം അതില്‍ തീരുന്നില്ല. ഓരോ കുഞ്ഞിന്റെയും പേര് അവസാനിക്കുന്നത് സഹോദരന്‍ എന്നര്‍ഥം വരുന്ന ചൈന ഭാഷയിലെ DIയിലാണ്. അതായത് മാതാപിതാക്കളുടെ ആണ്‍കുഞ്ഞിന് വേണ്ടിയുള്ള മോഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഒന്‍പതുപേരുടെയും പേരുകളെന്ന് സാരം. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഗ്രാമത്തിലാണ് 9 സഹോദരിമാര്‍ താമസിക്കുന്നത്.

ഇവരുടെ പേരുകളും അര്‍ഥവും നോക്കാം

ചഓഡി - സഹോദരനെ തിരയുന്നു
പാന്‍ഡി- ഒരു സഹോദരനായി കാത്തിരിക്കുന്നു
വാങ്ഡി- ഒരു സഹോദരനായി കാത്തിരിക്കുന്നു
ഷിയാങ്ഡി - ഒരു സഹോദരനെ കുറിച്ച് ചിന്തിക്കുന്നു
ലെയ്ഡി - സഹോദരന്‍ വരുന്നു
യിങ്ഡി- സ്വാഗതം സഹോദരാ
നിയാങ്ഡി-സഹോദരനെ മിസ് ചെയ്യുന്നു
ചൗഡി-സഹോദരനെ വെറുക്കുന്നു
മെങ്ഡി- സഹോദരനെ സ്വപ്‌നം കാണുന്നു

എന്നിങ്ങനെയാണ് ഒന്‍പത് സഹോദരങ്ങളുടെയും പേരുകള്‍. ഇതില്‍ മൂത്ത മകള്‍ക്ക് ഇപ്പോള്‍ 60 വയസ്സാണ് പ്രായം. 'എന്റെ അച്ഛന് ആണ്‍കുഞ്ഞിനെ വേണമെന്ന് തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ഒന്‍പത് മക്കളുണ്ടായത്. പെണ്‍കുട്ടികളായതുകൊണ്ട് അവര്‍ ഞങ്ങളെ സ്‌നേഹിക്കാതിരുന്നിട്ടില്ല. ഞങ്ങളെ അവര്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ വലിയ കുടുംബം സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നു.' ഷിയാങ്ടി പറയുന്നു.

ഷിയാങ്ടി ഇവരുടെ ഒന്നിച്ചുള്ള ജീവിതവും നിത്യജീവിതവുമെല്ലാം മാര്‍ച്ചിലാണ് ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത് പൊതുജനശ്രദ്ധ നേടിയിരുന്നു.' ചെറുതായിരുന്നപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് കളിച്ചു, വഴക്കിട്ടു, തല്ലുണ്ടാക്കി. വളര്‍ന്നപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് ചിരിച്ചു. എന്റെ സഹോദരിമാരാണ് ബെസ്റ്റ് ഫ്രണ്ട്‌സ്. അവരുടെ സൗഹൃദത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.' ഷിയാങ്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ആണ്‍കുട്ടികളോടുള്ള അമിതമായ താല്പര്യം ചൈനയില്‍ വളരെക്കാലങ്ങളായി വേരുറപ്പിച്ചിട്ടുള്ള ഒന്നാണ്.പെണ്‍മക്കളാണെങ്കില്‍ വിവാഹം കഴിഞ്ഞ് പോകും, ഭര്‍ത്താവിന്റെ കുടുംബത്തെ നോക്കുകയാണ് അവളുടെ കടമ. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ അതുകൊണ്ട് ആണ്‍മക്കളുണ്ടെങ്കിലേ സാധിക്കൂ എന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു.

Content Highlights: China Couple's Quest For A Son Leads To 9 Daughters
.

dot image
To advertise here,contact us
dot image