
ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യമായി ഫിന്‍ലാന്റിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ പുറത്തുവിട്ട വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഫിന്‍ലാന്റിനെ സന്തോഷകരമായ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലാന്റ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡെന്‍മാര്‍ക്, ഐസ്‌ലാന്റ്, സ്വീഡന്‍, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം 2,3,4,5 സ്ഥാനങ്ങളിലെത്തിയത്.
ഒന്ന് മുതല്‍ 10 വരെയുള്ള സ്‌കെയിലില്‍ 7.74 എന്ന പോയിന്റുമായാണ് ഫിന്‍ലാന്റ് ഒന്നാം സ്ഥാനത്തെത്തിയത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന റാങ്കിംഗാണ് അമേരിക്ക രേഖപ്പെടുത്തിയത്. 24-ാം സ്ഥാനത്താണ് അമേരിക്ക. 140ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ആളോഹരി ജിഡിപി, സോഷ്യല്‍ സപ്പോര്‍ട്ട്, ആളുകളുടെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും, സ്വാതന്ത്ര്യം, അഴിമതിയെ കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
118-ാമതായാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും ഒടുവില്‍(147) ഇടം പിടിച്ച രാജ്യം. സിയേറ ലിയോണ്‍, ലെബനന്‍, മലാവി, സിംബാവെ തുടങ്ങിയ രാജ്യങ്ങളാണ് ഹാപ്പിനസ് ഇന്‍ഡക്‌സ് അനുസരിച്ച് ഏറ്റവും പിന്നിലുള്ള മറ്റ് രാജ്യങ്ങള്‍.
പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലെത്തിയ രാജ്യങ്ങള്‍
Content Highlights: This is the world’s happiest country for 8th consecutive year