ഭര്‍ത്താവിന് സിഇഒയുമായി കൂടിക്കാഴ്ച നടത്തണം; അസാധാരണ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സ്ത്രീക്ക് ജോലി നഷ്ടമായി

ജോലിക്ക് വരണമെങ്കില്‍ കമ്പനി സിഇഒയിനെ ഭര്‍ത്താവിന് ഇന്റര്‍വ്യൂ ചെയ്യണമെന്നായിരുന്നു സ്ത്രീയുടെ ആവശ്യം

dot image

ജോലിക്ക് വരണമെങ്കില്‍ കമ്പനി സിഇഒയെ ഭര്‍ത്താവിന് ഇന്റര്‍വ്യൂ ചെയ്യണമെന്ന പറഞ്ഞ സ്ത്രീയുടെ ജോലി പോയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹെല്‍ത്തി നൂഡില്‍സ് ബ്രാന്‍ഡായ നാച്ചുറലി യുവേഴ്സിന്റെ സ്ഥാപകനും സിഇഒയുമായ വിനോദ് ചെന്ദിലിനാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. ഉന്നത തസ്തികയിലേക്ക് അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ത്രീ താന്‍ ഈ കമ്പനിയില്‍ ജോലിക്ക് വരണമെങ്കില്‍ തന്റെ ഭര്‍ത്താവിന് ഈ കമ്പനിയെ കുറിച്ച അറിയണം, ഈ കമ്പനിയിലുള്ള ആളുകളുമായിട്ട് ബന്ധം സ്ഥാപിക്കണം അതുകൊണ്ട് ആ സ്ത്രീയുടെ ഭര്‍ത്താവിന് ഈ ഓഫീസിലെ സിഇഒയെ ഒന്നുകാണണം എന്നായിരുന്നു ആവശ്യം.

അഭിമുഖം നിരസിക്കുന്നതോടൊപ്പം ആ സ്ത്രീയെ ജോലിയില്‍ നിന്നും കമ്പനി ഒഴിവാക്കുകയും ചെയ്തു. ആ സ്ത്രീയുടെ സ്വാതന്ത്ര്യം ആ ഭര്‍ത്താവിന്‍റെ കൈകളിലാണെന്നും ഇത് വളരെ ആശങ്കാജനകമായ കാര്യമാണെന്നും ചെന്ദില്‍ പറഞ്ഞു. 'അടിസ്ഥാനപരമായ ഒരു തീരുമാനവും എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവള്‍ എങ്ങനെ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കും? മുതിര്‍ന്ന ഒരാളോട് സംസാരിക്കാന്‍ ആവശ്യപ്പെടാന്‍ അവള്‍ ഒരു ഇന്റേണ്‍ അല്ല'- അദ്ദേഹം കുറിച്ചു.

നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന് അഭിപ്രായവുമായി എത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും, പല സത്രീകളും ഇപ്പോഴും ഇതേ അവസ്ഥയിലാണ് മിക്ക കമന്റുകളുടെയും ഉള്ളടക്കം.

Content Highlights:wanted us to meet mumbai ceo instantly rejects woman candidate after unusual request

dot image
To advertise here,contact us
dot image