
പാചകത്തിനായി ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവരാണ് നാം. എന്നാല്‍ ഉപയോഗത്തിന് ശേഷം സ്റ്റൗ വൃത്തിയാക്കാന്‍ പോലും മടിക്കുന്നവരാണ് പലരും. അലക്ഷ്യമായി ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോള്‍ അപകടവും കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോള്‍ അതിന്റെ തീജ്വാലയുടെ നിറം ശ്രദ്ധിക്കേണ്ടതുണ്ട്. ജ്വാലയുടെ നിറം നോക്കി സ്റ്റൗ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഷെഫ് ഷിപ്ര ഖന്ന പറയുന്നത്.
ജ്വാല നീലയാണെങ്കില്‍, വാതകവും ഓക്‌സിജനും നന്നായി കൂടിച്ചേരുന്നതിനാല്‍ ജ്വലനം ഫലപ്രദമാണെന്ന് അര്‍ത്ഥമാക്കുന്നു. ജ്വാല ചുവപ്പോ ഓറഞ്ചോ ആണെങ്കില്‍, ജ്വലനം അപൂര്‍ണ്ണമാണെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് വാതക ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും, പാന്‍ കറുപ്പിക്കുന്നതിനും, ചൂടാക്കല്‍ വൈകുന്നതിനും, അപകടകരമായ വാതകങ്ങളുടെ ശേഖരണത്തിനും കാരണമായേക്കാം.
നീല ജ്വാല ആരോഗ്യകരമായ ജ്വലനത്തെ സൂചിപ്പിക്കുന്നു. അതായത് വാതകവും ഓക്‌സിജനും നന്നായി കൂടി ചേര്‍ന്ന് ജ്വലനം ഫലപ്രദമായി നടക്കുന്നുവെന്ന് കരുതാം.
മഞ്ഞയോ ഓറഞ്ചോ നിറത്തിലുളള ജ്വാല ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലാത്തതിനാലോ ബര്‍ണറില്‍ അഴുക്ക് ഉണ്ടായി തടസം സൃഷ്ടിക്കുന്നതിനാലോ അപൂര്‍ണമായ ജ്വലനത്തെ കാണിക്കുന്നു. ഇത്തരം അപൂര്‍ണ്ണമായ ജ്വലനം ഇന്ധനം പാഴാക്കുന്നു. ഇത് അപകടകരമായ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉത്പാദിപ്പിക്കും. നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകം ശ്വസിക്കുമ്പോള്‍ ദോഷകരവുമാണ്. ഇത് പാത്രങ്ങളുടെ നിറം മാറാനും അത് കേടാകാനും ഇടയാക്കും.
ഇന്ധനത്തിലെയോ ബര്‍ണറുകളിലെ അഴുക്കിലെയോ മാലിന്യങ്ങള്‍ ജ്വാലയിലെ അസാധാരണമായ നിറങ്ങള്‍ക്ക് കാരണമാകുന്നു. ഗ്യാസ് സ്റ്റൗവിന്റെ വൃത്തിയാക്കലിനോ അറ്റകുറ്റപ്പണികള്‍ക്കോ വൃത്തിയാക്കലിനോ സമയമായി എന്നതിന്റെ സൂചനയാണിത്.
ബര്‍ണറുകള്‍ വൃത്തിയാക്കുക- ശരിയായ വായു സഞ്ചാരം ഉറപ്പാക്കാന്‍ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ദിവസവും വൃത്തിയാക്കുക
ഗ്യാസ് പരിശോധിക്കുക- ഗ്യാസിന്റെ വാല്‍വ് പൂര്‍ണ്ണമായും തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സ്റ്റൗ സര്‍വ്വീസ് ചെയ്യുക - ജ്വാലയുടെ നിറം നീലയല്ലാതെ മറ്റെന്തെങ്കിലും നിറത്തിലാണെങ്കിലോ, അല്ലെങ്കില്‍ എന്തെങ്കിലും ഗന്ധമോ ദുര്‍ബലമായ ജ്വാലയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്. പാചകം ചെയ്യുമ്പോള്‍ വാതിലുകളും ജനലുകളും തുറന്നിടുക.
Content Highlights :Be careful when using a gas stove. Pay attention to the color of the flame to know the danger