
ഒരു വീട് അല്ലെങ്കില്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സിമന്റ്. എന്നാല്‍ ഒരു തരി പോലും സിമന്റ് ഉപയോഗിക്കാതെ നിര്‍മ്മിച്ച ഒരു വീടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത്. സിമന്റോ കോണ്‍ക്രീറ്റോ ഇല്ലാതെ പൂര്‍ണമായും കല്ലുകൊണ്ടാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഉടമസ്ഥന്‍ അവകാശപ്പെടുന്നത്. കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വത് എന്നയാളാണ് ബെംഗളൂരുവിലുള്ള വീടിന്റെ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ വീട്ടുടമയെയും ആര്‍കിടെക്ടിനെയും ഉള്‍പ്പടെ പരിചയപ്പെടുത്തുന്നുമുണ്ട്.
ലോകത്തിലെ ആദ്യത്തെ സീറോ-സിമന്റ് സ്‌റ്റോണ്‍ ഹൗസാണ് ഇതെന്നാണ് ഇവരുടെ അവകാശവാദം. 1000 വര്‍ഷത്തിലധികം ഈ വീട് കേടുപാടുകളൊന്നുമില്ലാതെ നിലനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. ഇന്റര്‍ലോക്കിങ് സംവിധാനങ്ങളിലൂടെ കല്ലുകളും ഗ്രാനൈറ്റുകളുമൊക്കെ ഉപയോഗിച്ചാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഈ വീടിനെ അത്ഭുതകരമെന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. സുസ്ഥിരവും ശക്തവുമായ ദീര്‍ഘനാള്‍ ആയുസുള്ള ഇതുപോലുള്ള വീടുകള്‍ നമുക്ക് ആവശ്യമാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സിമന്റ് ഉപയോഗിക്കാതെയുള്ള വീടിന്റെ നിര്‍മ്മാണത്തെ ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്.
വ്യത്യസ്ത കാലാവസ്ഥകളില്‍ ഇത്തരത്തിലൊരു വീട് എത്രത്തോളം പ്രായോഗികമാണെന്നാണ് ചിലര്‍ ചോദിച്ചത്. വീട് നിര്‍മ്മിക്കാനായി കല്ലുകള്‍ മാത്രം ഉപയോഗിക്കുന്നത് ഖനനപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ക്ഷേത്രങ്ങള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതിനെ പുതിയ ആശയമെന്ന് വിളിക്കാനാകില്ലെന്നും വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്.
Content Highlights: Bengaluru’s Zero-Cement Stone House Is Blowing People’s Minds