
കര്‍ണാടകയിലെ റായ്ച്ചൂരിലെ ഒരു ക്ഷേത്രത്തില്‍ 3,48,69,621 രൂപ പണവും 32 ഗ്രാം സ്വര്‍ണ്ണവും 1.24 കിലോ വെള്ളിയും സംഭാവനയായി ലഭിച്ചു. രാഘവേന്ദ്ര സ്വാമി മഠത്തില്‍ നൂറിലധികം പുരോഹിതന്മാര്‍ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ആദരണീയനായ സന്യാസി രാഘവേന്ദ്ര സ്വാമിയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ഭാഗമായി 30 ദിവസങ്ങളിലായാണ് വഴിപാടുകള്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം, യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദര്‍ശിച്ചിരുന്നു.ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയും രാജ്യസഭാംഗം സുധ മൂര്‍ത്തിയും മകള്‍ക്കും മരുമകനുമൊപ്പമുണ്ടായിരുന്നു.
Content Highlights: Karnataka Temple Donations