ഓട്ടോയ്ക്ക് മീതെ വൈക്കോല്‍ മേല്‍ക്കൂര;ചൂടിന് തടയിടാന്‍ സുബ്രഹ്‌മണ്യനൊരുക്കിയ 'നാച്വറല്‍ എസി'

മേല്‍ക്കൂര ഇടയ്ക്കിടയ്ക്ക് നനച്ചുകൊടുത്താണ് യാത്രക്കാര്‍ക്ക് എസിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതുപോലെയുള്ള അനുഭവം ഉണ്ടാക്കുന്നത്

dot image

വേനല്‍ തുടങ്ങിയതേയുള്ളൂ.. പക്ഷെ, എന്താ ചൂട്. ചൂടത്തുള്ള യാത്രയോ അതിനേക്കാള്‍ കഷ്ടവും.. എന്നാല്‍ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സേലത്തെ ഓട്ടോ തൊഴിലാളിയായ സുബ്രഹ്‌മണ്യം. കടുത്ത ചൂടില്‍ ക്ഷീണമേല്‍ക്കാതെ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം തന്റെ ഓട്ടോയ്ക്ക് മേല്‍ ഒരുക്കിയിരിക്കുകയാണ് അദ്ദേഹം.

ചോളത്തിന്റെ ഇലകളും തണ്ടുകളും വൈക്കോലുമെല്ലാം ഉപയോഗിച്ച് ഓട്ടോയ്ക്ക് മീതെ മറ്റൊരു മേല്‍ക്കൂര കെട്ടി അത് ഇടയ്ക്കിടെ നനച്ചുകൊടുത്താണ് ഓട്ടോയ്ക്കകത്ത് തണുപ്പ് നിലനിര്‍ത്തുന്നത്. ഇത്തരത്തില്‍ വെള്ളമെത്തിക്കുന്നതിന് ഓട്ടോയില്‍ പ്രത്യേക സംവിധാനവും നിര്‍മിച്ചിട്ടുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന വ്യക്തിയാണ് സുബ്രഹ്‌മണ്യം. 76 വയസ്സാണ് ഇദ്ദേഹത്തിന്. കഴിഞ്ഞ വര്‍ഷം വേനല്‍ കടുത്തതോടെ കടുത്ത ചൂടില്‍ ഓട്ടോ ഓടിക്കാന്‍ സുബ്രഹ്‌മണ്യം കഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി അദ്ദേഹം സ്വീകരിച്ചത്. നാച്വറല്‍ എസിക്ക് പുറമേ, യാത്രക്കാര്‍ക്കായി തണുത്ത കുടിവെള്ളവും അദ്ദേഹം വാഹനത്തില്‍ കരുതിയിട്ടുണ്ട്. സുബ്രഹ്‌മണ്യത്തിന്റെ പരീക്ഷണത്തെ യാത്രക്കാരും ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

Content Highlights: Salem auto driver creates ‘natural AC’ in vehicle to beat scorching summer heat

dot image
To advertise here,contact us
dot image