ഇതൊക്കെയെന്ത്; ട്രംപിനൊപ്പമുള്ള അത്താഴവിരുന്നില്‍ ഫിംഗര്‍ടിപ്പ് മാജിക്കുമായി മസ്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയും വിരൽത്തുമ്പിൽ ഫോർക്കും രണ്ട് സ്പൂണും ബാലൻസ് ചെയ്യുന്ന ഇലോൺ മസ്കിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്

dot image

മേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വിരലുകള്‍കൊണ്ടുള്ള കുഞ്ഞന്‍ അഭ്യാസപ്രകടനവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്ക്. വിരല്‍ത്തുമ്പില്‍ ഒരു ഫോര്‍ക്കും രണ്ടുസ്പൂണുകളും ബാലന്‍സ് ചെയ്തുകൊണ്ട് മസ്ക് നടത്തുന്ന അഭ്യാസ പ്രകടനം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മാർച്ച് 15 ന് ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ എക്സ്ക്ലൂസീവ് 'കാന്‍ഡില്‍ ലൈറ്റ് അത്താഴവിരുന്നിനിടെയായിരുന്നു സംഭവം.

അത്താഴ വിരുന്നിനിടെ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഇലോൺ മസ്‌ക് ഒരു വിരലിൽ ഒരു ഫോർക്കും സ്പൂണും അനായാസമായി ബാലൻസ് ചെയ്യുന്നു. ജീനിയസും ഡിന്നർ എൻ്റർടെയ്ൻമെൻ്റും എന്ന അടിക്കുറിപ്പോടെയാണ് ഒരു എക്സ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്.

സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരും ആർക്കും ഇത് ചെയ്യാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. എങ്ങനെയാണ് മസ്ക് ഇങ്ങനെ ചെയ്തതെന്ന് ഉപയോക്താക്കളിൽ ഒരാൾ ചോദിച്ചു. ഇലോൺ മസ്ക് ​ഗുരുത്വാകർഷണത്തെ പരാജയപ്പെടുത്തിയെന്നും ചോദ്യത്തിന് മറുപടിയായി മറ്റൊരു ഉപയോക്താവ് പറഞ്ഞു.

ഭൗതികശാസ്ത്രത്തിന്റെയും വൈദഗ്ധ്യത്തിന്റെയും മിടുക്കാണ് ഈ പ്രകടനമെന്നും അദ്ദേഹത്തിന്റെ ജിജ്ഞാസയും ശാസ്ത്രീയ മനസ്സും ഇത് പ്രകടമാക്കുന്നുവെന്നും ഒരു ഉപയോക്താവ് എഴുതി. ഇലോൺ മസ്ക് എവിടെ പോയാലും ആ നിമിഷം ആസ്വദിക്കാനുള്ള വഴി അദ്ദേഹം അന്വേഷിച്ച് കണ്ടെത്തുന്നുവെന്നും മസ്കിനെ പ്രശംസിച്ചുകൊണ്ട് ഒരു ഉപയോക്താവ് പറഞ്ഞു.

Content Highlights: Elon Musk Balances Fork And Spoons On Fingertip While Dining With Trump, Video Goes Viral

dot image
To advertise here,contact us
dot image