
തൃശൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസം പതമഴ പെയ്തത് വാര്‍ത്തയായിരുന്നു. മഴയ്ക്ക് ശേഷമായിരുന്നു റോഡുകളിലും നദികളിലുമൊക്കെ വെളുത്ത പത പോലുള്ള പ്രതിഭാസം കാണപ്പെട്ടത്. ഇതില്‍ ആശങ്ക വേണ്ടെന്നും പതമഴ ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്നുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്. കനത്ത മഴയ്ക്ക് ശേഷം റോഡുകളില്‍ മഞ്ഞ് പോലുള്ള വെളുത്ത പദാര്‍ത്ഥം പ്രത്യക്ഷപ്പെടുകയായിരുന്നു.
ബെംഗളൂരുവില്‍ മഞ്ഞ് പെയ്‌തോ എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഫോമിനാല്‍ റോഡുകള്‍ നിറഞ്ഞിരിക്കുന്നതും വാഹനങ്ങള്‍ ഇതിന് മുകളിലൂടെ പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്ന ചോദ്യവുമായി മിലന്‍ എന്ന യൂസറാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.
ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. സോപ്പ് കായ മരത്തില്‍ നിന്നുള്ള പൂക്കളും കായകളും മഴയത്ത് താഴെ വീഴുകയും ഇതില്‍ വാഹനങ്ങള്‍ കയറിയിറങ്ങിയുമാകാം മഞ്ഞുപോലുള്ള പത ഉണ്ടായതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
വീട്ടിലേക്ക് പോകും വഴി ആരുടെയോ കയ്യില്‍ നിന്ന് സര്‍ഫ് എക്‌സല്‍ പാക്കറ്റ് താഴെ വീണ് പൊട്ടിയിട്ടുണ്ടാകാം എന്നാണ് രസകരമായ മറ്റൊരു കമന്റ്. 'മണാലി-ബെംഗളൂരു യോജന പ്രകാരം കൃത്രിമ മഞ്ഞ് സൃഷ്ടിച്ച് റോഡിലിട്ടതാണെന്ന് ഞാന്‍ കരുതി', ഇങ്ങനെയാണ് മറ്റൊരാള്‍ കുറിച്ചത്.
Content Highlights: Mysterious Snow-Like Foam On Bengaluru Streets Leaves Netizens Surprised