ശ്രദ്ധിച്ചില്ലെങ്കില്‍ കാശുപോകുന്ന വഴിയറിയില്ല; ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇതാണ് പിഴ

ഓരോ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുമ്പോഴും എത്ര രൂപയാണ് ഫൈന്‍ കൊടുക്കേണ്ടത്

dot image

2019 ലെ മോട്ടോര്‍ വാഹന ഭേദഗതി പ്രകാരം ധാരാളം മാറ്റങ്ങളാണ് ട്രാഫിക് നിയമ ലംഘന പിഴകളില്‍ വന്നിട്ടുള്ളത്. പക്ഷെ കേരളത്തിലെ വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പ് കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിങ് നിരക്ക് ഗണ്യമായി കുറച്ചുകൊണ്ട് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്തൊക്കെയാണ് ട്രാഫിക് നിയമ ലംഘനങ്ങളിലെ നിലവിലെ പിഴകളെന്ന് അറിയാം.

  • ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് 5000 രൂപയാണ് പിഴ
  • ലൈസന്‍സില്ലാത്ത ആളെ വാഹനമോടിക്കാന്‍ അനുവദിച്ചാല്‍ 5000 രൂപ
  • അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് 3000 രൂപ
  • അപകടകരമായ ഡ്രൈവിങ്ങ് ( മൊബൈല്‍ ഫോണ്‍ ഉപയോഗിത്തിന് മാത്രം ) 2000 രൂപ, ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ 5000 രൂപ.
  • പ്രത്യേക ശിക്ഷ പറയാത്തവര്‍ക്ക് ആദ്യ കുറ്റത്തിന് 250 രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ 500 രൂപ.
  • കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 1000 രൂപ
  • അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം നല്‍കിയാലും 1000 രൂപയാണ് പിഴ
  • വാഹനങ്ങളുടെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം
  • വാഹനങ്ങളുടെ മത്സര ഓട്ടത്തിന് 5000 രൂപ, വീണ്ടും ആവര്‍ത്തിച്ചാല്‍ 10000 രൂപ
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ അമിത വേഗത്തില്‍ ഓടിച്ചാല്‍ 1500 രൂപ
  • മീഡിയം, ഹെവി മോട്ടോര്‍ വെഹിക്കിള്‍ അമിത വേഗം- 3500 രൂപ
  • ശബ്ദ, വായു മലിനീകരണം ഒരിക്കല്‍ ചെയ്താല്‍ 2000 വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ കൂടും
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ടുവീലര്‍, ത്രീ വീലര്‍ ഇവ പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ ആദ്യ കുറ്റത്തിന് 3000 രൂപയും ആവര്‍ത്തിച്ചാല്‍ 7500 രൂപയാണ് പിഴ.
  • അമിതഭാരം-അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിനും 1500 രൂപ വീതം. പരമാവധി 10,000 രൂപയായി കുറച്ചിട്ടുണ്ട്. അമിത ഭാരം കയറ്റിയിട്ട് വണ്ടി നിര്‍ത്താതെ പോയാല്‍ 20,000 രൂപ
  • വാഹനങ്ങളില്‍ ഓവര്‍ലോഡായി യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 100 രൂപ വീതം.
  • സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചാല്‍ 500 രൂപ
  • ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 500 രൂപ
  • ആംബുലന്‍സ് അല്ലെങ്കില്‍ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരുന്നാല്‍ 5000 രൂപ
  • ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ആദ്യ കുറ്റത്തിന് 2000 രൂപ വീണ്ടും ആവര്‍ത്തിച്ചാല്‍ 4000 രൂപ
  • രജിസ്റ്റര്‍ ചെയ്യാതെയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയോ വാഹനം ഉപയോഗിച്ചാല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളാണെങ്കില്‍ 3000 രൂപ
  • മദ്യപിച്ച് വാഹനമോടിച്ചാല്‍ ഗുരുതര കുറ്റത്തിന്റെ പരിധിയില്‍ വരും. 10,000 രൂപ പിഴയും രണ്ട് വര്‍ഷം കഠിനടവും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും.
  • ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2,000 രൂപ പിഴയും മൂന്ന് മാസം വരെ തടവും. ആവര്‍ത്തിച്ചാല്‍ 4000 രൂപയാണ് പിഴ.

Content Highlights :How much fine should be paid for each traffic violation?

dot image
To advertise here,contact us
dot image