
കണ്‍സള്‍ട്ടന്റ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. 20 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കാവുന്നതാണ്. 2025 ഏപ്രില്‍ രണ്ടാണ് അവസാന തീയതി.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 75,000 രൂപയാണ് ശമ്പളം ലഭിക്കുന്നത്. അപേക്ഷകര്‍ക്ക് 65 വയസ് കവിയാന്‍ പാടില്ല.
വിമാനത്താവളം അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍, ആശയവിനിമയം തുടങ്ങിയവയില്‍ പൊതുമേഖലാസ്ഥാപനം, കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രതിരോധ മേഖലയില്‍ പത്ത് വര്‍ഷത്തിലധികം അനുഭവ പരിചയം ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ മുന്‍തൂക്കം ലഭിക്കും. അപേക്ഷകര്‍ക്ക് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തിഗത അഭിമുഖം ഉണ്ടായിരിക്കും. തുടര്‍ന്ന് റാങ്ക് പട്ടിക തയ്യാറാക്കി ഉദ്യേഗാര്‍ഥികളെ തിരഞ്ഞെടുക്കും. വിശദ വിവരങ്ങള്‍ക്കായി aai.aero എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Content Highlights : Job at the airport, salary Rs 75,000, age limit 65 years. Applications are invited by the Airport Authority of India