അപ്പാര്‍ട്ട്‌മെന്റ് വാങ്ങാം, കൂടെ കിട്ടും പോര്‍ഷെ… വമ്പന്‍ ഓഫര്‍

ഈ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നവര്‍ക്കായി പോര്‍ഷെ കാറുകളുടെ ഒരു നിര തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

dot image

പലതരത്തിലുള്ള ഓഫറുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഒരു ബില്‍ഡര്‍ അവരുടെ കസ്റ്റമേര്‍സിന് നല്‍കുന്നത് ഇതിനെയെല്ലാം വെല്ലുന്ന ഒരു ഓഫറാണ്. സിഡ്‌നിയിലെ ഈ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നവര്‍ക്കായി പോര്‍ഷെ കാറുകളുടെ ഒരു നിര തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാര ജേതാവായ ആര്‍ക്കിടെക്റ്റ് റെന്‍സോ പിയാനോ രൂപകല്‍പ്പന ചെയ്ത സിഡ്‌നിയിലെ ഈ അപാര്‍ട്ട്‌മെന്റ് ആഢംബരങ്ങളുടെ അങ്ങേയറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാട്ടര്‍ഫ്രണ്ട് വ്യൂവിനൊപ്പം അത്യാഢംബരമായ സൗകര്യങ്ങളാണ് താമസക്കാര്‍ക്ക് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സിഡ്‌നിയിലെ ബാരംഗരൂവിലെ വണ്‍ സിഡ്നി ഹാർബർ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ 95 ശതമാനം അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്‍പ്പന ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ആകെ സെയില്‍സ് മൂല്യം 4 ബില്യണ്‍ ഡോളറിനടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 1.63 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 14 കോടി രൂപയാണ് വില. മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് ഇതിന്റെ നാലിരട്ടിയിലധികം വിലയും നല്‍കണം.

24 മണിക്കൂര്‍ സെക്യൂരിറ്റി, ഒന്നിലധികം പൂളുകള്‍, സ്വകാര്യ വൈന്‍ ഗാലറി, ജിം ഉള്‍പ്പടെ വെല്‍നസ് സെന്ററുകള്‍ അടക്കമുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് താമസക്കാര്‍ക്ക് ലഭിക്കുക. ഇതിനൊപ്പമാണ് പോര്‍ഷെ മകാന്‍ അല്ലെങ്കില്‍ ടെയ്കാന്‍ എന്നീ ആഢംബര വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. താമസക്കാര്‍ക്ക് ആവശ്യത്തിനനുസരിച്ച് റിസര്‍വ് ചെയ്ത് വാഹനം ഉപയോഗിക്കാനുമാകും.

Content Highlights: This Apartment Building In Australia Is Offering Fleet Of Porsches To Its Residents

dot image
To advertise here,contact us
dot image