
എന്നും വിലമതിക്കാനാകാത്തതാണ് പുരാവസ്തുക്കള്‍. വിവിധ പഠനങ്ങള്‍ക്കായും ഇഷ്ടത്തോടെയുമെല്ലാം പുരാവസ്തുക്കള്‍ ശേഖരിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള പല വസ്തുക്കളും റെക്കോര്‍ഡ് തുകയ്ക്കാണ് പലപ്പോഴും ലേലം ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ലഭ്യമല്ലാത്തതോ ചരിത്രപ്രാധാന്യമോ ഉള്ള വസ്തുക്കള്‍ സ്വന്തമാക്കാന്‍ ആവശ്യക്കാരേറെണുള്ളതും.
അപൂര്‍വമായ കറന്‍സി നോട്ടുകള്‍, പ്രത്യേകിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു രൂപ നോട്ടുകള്‍ മുതല്‍ സ്വാന്ത്ര്യത്തിന് മുമ്പുള്ള നാണയങ്ങള്‍ വരെ സ്വന്തമാക്കാന്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപ നല്‍കാന്‍ കളക്ടര്‍മാര്‍ തയ്യാറാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിങ്ങളുടെ കൈവശം പഴയ ഇന്ത്യന്‍ കറന്‍സിയോ കോയിനുകളോ ഉണ്ടെങ്കില്‍ ഇവയ്ക്ക് ലക്ഷങ്ങള്‍ ലഭിച്ചേക്കാം. പഴയ കറന്‍സികള്‍ക്കായുള്ള ആവശ്യക്കാര്‍ വര്‍ധിച്ചതാണ് ഇതിന് കാരണം.
കോയിന്‍ ബസാര്‍, ക്വിക്ര്‍, ഇബേ പ്ലാറ്റ്‌ഫോമുകള്‍ വഴി കറന്‍സികള്‍ സ്വന്തമാക്കുന്നവരുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളില്‍ അപൂര്‍വമായ ഒരു രൂപ, രണ്ട് രൂപ നോട്ടുകള്‍ വലിയ രീതിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഒരു ലേലത്തില്‍ ഒരു രൂപ നോട്ട് ഒരാള്‍ സ്വന്തമാക്കിയത് 7 ലക്ഷം രൂപയ്ക്കായിരുന്നു. ചരിത്രപരമായ പ്രാധാന്യവും അപൂര്‍വതയുമാണ് കറന്‍സികള്‍ക്ക് ഇത്രയേറെ മൂല്യമുണ്ടാകാന്‍ കാരണം.
Content Highlights: This Rs 1 note could fetch you seven lakh rupees