ഒബാമയുടെ ചിത്രം മനോഹരം എന്റേത് മോശം; പ്രായമായതോടെ ചിത്രകാരിക്ക് കഴിവ് നഷ്ടപ്പെട്ടെന്ന് ട്രംപ്

ചിത്രകാരി കരുതിക്കൂട്ടി തന്റെ ചിത്രം വിരൂപമാക്കുകയായിരുന്നുവെന്നും ആരോപിച്ചു.

dot image

കൊളറാഡോയിലെ ആസ്ഥാനമന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രത്തില്‍ അതൃപ്തി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചിത്രത്തെ വളരെ മോശം എന്നുവിശേഷിപ്പിച്ച ട്രംപ് ചിത്രകാരി കരുതിക്കൂട്ടി തന്റെ ചിത്രം വിരൂപമാക്കുകയായിരുന്നുവെന്നും ആരോപിച്ചു.

'ഒരാളും അവരുടെ മോശം ചിത്രമോ പെയിന്റിങ്ങുകളോ ഇഷ്ടപ്പെടില്ല. ഇതേ ചിത്രകാരിയാണ് ബരാക് ഒബാമയുടെ ചിത്രവും വരച്ചത്. ആ പെയിന്റിങ്ങ് വളരെ മനോഹരമാണ്. എന്നാല്‍ എന്റെ ചിത്രം വളരെ മോശവും. ചിത്രകാരിക്ക് പ്രായമായതോടെ അവരുടെ കഴിവ് നഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള ഒരു ചിത്രം വയ്ക്കുന്നതിലും നല്ലത് വയ്ക്കാതിരിക്കുന്നതാണ്.' ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തില്‍ ട്രംപ് കുറിച്ചു.

മോശം ചിത്രം പ്രദര്‍ശിപ്പിച്ചതിന് ഡെമോക്രാറ്റിക് പാര്‍ട്ടിയംഗമായ കൊളറാഡോ ഗവര്‍ണര്‍ ജാരദ് പൊലിസിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.സാറാ ബോര്‍ഡ്മാന്‍ വരച്ച ചിത്രം 2019 മുതല്‍ ആസ്ഥാനമന്ദിരത്തില്‍ ഉള്ളതാണ്. ട്രംപ് ആദ്യതവണ അമേരിക്കന്‍ പ്രസിഡന്റായ സമയത്ത് കൊളറാഡോ സെനറ്റ് പ്രസിഡന്റ് കെവിന്‍ ഗ്രാന്തം 10000 ഡോളര്‍ ശേഖരിച്ച് വരപ്പിച്ച ചിത്രമാണ് ഇത്.

Content Highlights: Trump upset about his 'distorted' presidential portrait

dot image
To advertise here,contact us
dot image