സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ലെ? എന്താണ് സത്യം

ചന്ദ്രൻ സൂര്യനും ഭൂമിക്കുമിടയിൽ വരുമ്പോൾ ഉണ്ടാവുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം

dot image

ലോകം വീണ്ടുമൊരു സൂര്യഗ്രഹണം കാണാൻ തയ്യാറെടുക്കുകയാണ്. മാർച്ച് 29 നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം കാണാൻ സാധിക്കുക. എന്നാൽ ഇത്തവണ പക്ഷെ പൂർണസൂര്യഗ്രഹണമായിരിക്കില്ല. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളിലുമാണ് ഇത്തവണ ഗ്രഹണം കാണാൻ സാധിക്കുക.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.20നാണ് ഭാഗിക സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 6.13ഓടെ അവസാനിക്കുകയും ചെയ്യും. എന്നാൽ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഈ വിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറകൾ ഒന്നും തന്നെയില്ല എന്നതാണ് സത്യം.

സൂര്യഗ്രഹണ സമയത്ത് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് നോക്കാം,

ചന്ദ്രൻ സൂര്യനും ഭൂമിക്കുമിടയിൽ വരുമ്പോൾ ഉണ്ടാവുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യനെ പൂർണമായി മറച്ചാൽ അത് പൂർണ സൂര്യഗ്രഹണമെന്ന് അറിയപ്പെടും. വിവിധ മതവിശ്വാസ പ്രകാരം ആരാധനയ്ക്കുള്ള സമയമായിട്ടാണ് സൂര്യഗ്രഹണത്തെ കാണുന്നത്. സൂര്യഗ്രഹണസമയത്ത് ഭക്ഷണം ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്യരുതെന്നാണ് പ്രചരിക്കപ്പെടുന്ന വിശ്വാസങ്ങളിൽ ഒന്ന്. എന്നാൽ ഈ വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല.

സൂര്യഗ്രഹണസമയത്ത് ഭൂമിയിൽ പതിക്കുന്ന രശ്മികൾ അപകടകാരിയാണെന്നും ഇത് ഭക്ഷണത്തിൽ അണുക്കളെ ഉണ്ടാക്കുമെന്നുമാണ് വിശ്വാസം. എന്നാൽ ഇലക്ട്രോമാഗ്നറ്റിക് രശ്മികൾ മാത്രമാണ് സൂര്യഗ്രഹണസമയത്ത് ഭൂമിയിലേക്ക് പതിക്കുന്നത്. ഇതാണ് വെളിച്ചമായി എത്തുന്നത്. ഈ രശ്മികൾ പ്രശ്‌നമുണ്ടാക്കുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഗർഭിണികൾ സൂര്യഗ്രഹണം കാണാൻ പാടില്ലെന്നും ഇത് ഗർഭസ്ഥ ശിശുവിനെ ബാധിക്കുമെന്നതുമാണ് മറ്റൊരു വിശ്വാസം. എന്നാൽ ഇതും തെറ്റാണ്. മറ്റൊരു വിശ്വാസം ഗ്രഹണം കഴിഞ്ഞാൽ ഉടനെ കുളിക്കണമെന്നതാണ്. എന്നാൽ അന്തരീക്ഷത്തിൽ സാധാരണയായി കാണുന്ന അണുക്കൾ അല്ലാതെ മറ്റൊരു അണുക്കളും പുതുതായി ഗ്രഹണസമയത്ത് ഉണ്ടാവാറില്ല.

എന്നാൽ സൂര്യഗ്രഹണസമയത്ത് നേരിട്ട് സൂര്യനെ നോക്കുന്നത് കണ്ണുകൾക്ക് പ്രശ്‌നം ഉണ്ടായേക്കും. കൂളിങ് ഗ്ലാസ്, എക്സറേ ഫിലിമുകൾ എന്നിവ ഉപയോഗിച്ചും ഗ്രഹണം വീക്ഷിക്കരുത്. എന്നാൽ സുരക്ഷിത മാർഗത്തിലൂടെ ഗ്രഹണം കാണുന്നതിന് പ്രശ്‌നമൊന്നുമുണ്ടാവില്ല. അതേസമയം മാർച്ച് 29 ന് ഇന്ത്യയിൽ ഗ്രഹണം കാണാൻ കഴിയില്ലെങ്കിലും നാസ ഒരുക്കിയിരിക്കുന്ന ലൈവ് സ്ട്രീമിങ്ങിലൂടെ സൂര്യഗ്രഹണം കാണാൻ സാധിക്കും.

Content Highlights: Shouldn't you eat during a solar eclipse? What is the truth?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us