ഫോണ്‍ ക്യാബില്‍ വച്ച് മറന്നു,150 കിലോമീറ്റര്‍ സഞ്ചരിച്ച് തിരിച്ചെത്തിച്ച് കാര്‍ ഡ്രൈവര്‍; അഭിനന്ദന പ്രവാഹം

നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്

dot image

മൊബൈല്‍ ഫോണ്‍ ക്യാബില്‍ മറന്നുവച്ച യുവാവിന് 150 കിലോമീറ്റര്‍ തിരിച്ചുസഞ്ചരിച്ച് ഫോണ്‍ കൈമാറിയ ക്യാബിന്‍ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ബംഗളൂരുവിലെ ഹെബ്ബാളിലാണ് സംഭവം. ബെംഗളൂരു സ്വദേശി തന്റെ ഫോണിലെ ചാര്‍ജ് തീര്‍ന്നതിനാല്‍ വഴിയില്‍ കണ്ട ഒരു ടാക്‌സിയില്‍ കയറിയാണ് യാത്ര തിരിച്ചത്. ആ യാത്രയില്‍ അയാള്‍ തന്റെ ഫോണ്‍ കാറില്‍ വച്ച് മറന്നു.

ഓഫ്‌ലൈന്‍ ടാക്‌സി ആയതുകൊണ്ട് അദ്ദേഹത്തിന് ട്രാക്ക് ചെയ്യാനോ ഡ്രൈവറെ ബന്ധപ്പെടാനോ വാഹനം കണ്ടെത്താനോ അദ്ദേഹത്തിന് ഒരു മാര്‍ഗവുമില്ലായിരുന്നു. 'ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് സ്വിച്ച് ഓഫായിരുന്നു, സാംസങ്ങിന്റെ ട്രാക്കിംഗ് സേവനം ഉപയോഗിക്കാന്‍ ശ്രമിച്ചങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയതുകൊണ്ട് അതും ഫലം കണ്ടില്ല, പിന്നീട് 15 മണിക്കൂറിനു ശേഷം സാംസങ്ങില്‍ നിന്ന് ഒരു മെയില്‍ വന്നു, ക്യാബ് ഡ്രൈവര്‍ കോണ്‍ടാക്ട് ചെയ്തിരുന്നുവെന്നും ഇപ്പോള്‍ മൈസൂരിലേക്കുള്ള യാത്രയിലാണെന്നും ബെംഗളൂരിവിലെത്തിയാല്‍ ഉടനെ ഫോണ്‍ തിരികെ നല്‍കാമെന്ന് ഡ്രൈവര്‍ അറിയിച്ചതായും സാംസങ്ങ് അറിയിച്ചു'- അദ്ദേഹം കുറിച്ചു.

ക്യാബ് ഡ്രൈവര്‍ പിന്നീട് ബസില്‍ കയറി ഫോണ്‍ ബെംഗളൂരുവില്‍ എത്തിച്ച് കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കും പ്രയത്നത്തിനും പാരിതോഷികമായി താന്‍ 10,000 രൂപ നല്‍കിയെങ്കിലും അദ്ദേഹം അത് വാങ്ങിച്ചില്ലെന്നും യുവാവ് പറയുന്നു.

Content Highlights: Bengaluru cab driver travels 150 km to return passenger’s lost phone

dot image
To advertise here,contact us
dot image