
വിവാദ വാർത്തകളും ചൂടേറിയ ചർച്ചകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ലൈവ് ടെലിവിഷനിൽ പകർത്തിയ ഹൃദയസ്പർശിയായ ഒരു നിമിഷമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനായ റെഡ്‌വാൻ അഹമ്മദ് ഷാവോൺ ഒരു ലൈവ് റിപ്പോർട്ടിംഗിനിടെ തനിക്കുണ്ടായ നല്ല ഒരു നിമിഷമാണ് പങ്കുവെച്ചത്. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഒരു വഴിയാത്രക്കാരന്‍ അപ്രതീക്ഷിതമായി തന്റെ ഫ്രെയിമിലേക്ക് കയറി വരികയും ഷർട്ടിൻ്റെ കോളര്‍ ശരിയാക്കുന്നതായിരുന്നു വീഡിയോയിൽ. ബംഗ്ലാദേശി വാർത്താ ചാനലായ ഏകോൺ ടിവിയുടെ റിപ്പോർട്ടറായ റെഡ്‌വാൻ ഫേസ്ബുക്കിലൂടെയാണ് 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടത്.
ഒരാൾ നടന്നുപോകുന്നതിനിടെ റിപ്പോർട്ടറുടെ ഷർട്ടിൻ്റെ കോളർ മടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഫ്രെയിമിലേക്ക് കയറി വന്ന് അത് ശരിയാക്കി കൊടുക്കുകയും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. വഴിയാത്രക്കാരന്റെ ഈ പ്രവർത്തിയെ നിരവധി ഉപയോക്താക്കൾ അഭിനന്ദിച്ചു. ഈ ചെറിയ കാര്യങ്ങളാണ് ആളുകളിൽ ഇപ്പോഴും നന്മയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് ഒരു ഉപയോക്താവ് എഴുതി.
ലോകത്തിന് ഇപ്പോൾ ആവശ്യമുള്ള ദയയുടെ നിലവാരമാണിത് എന്ന് ഒരു ഉപയോക്താവ് കമന്റില്‍ കുറിച്ചു. ഇതുപോലുള്ള ആളുകള്‍ ജീവിതം കുറച്ചുകൂടി എുപ്പമാക്കുന്നു. മനുഷ്യന്‍ മറ്റൊരു മനുഷ്യനെ സഹായിക്കുന്നു. അദ്ദേഹം ഒരു യഥാര്‍ത്ഥ മാനുഷ്യനാണെന്നും ഉപയോക്താക്കൾ കുറിച്ചു. ഒരാൾ ആ നിമിഷത്തെ ഒരു പിതാവിന്റെ പ്രവർത്തിയോട് ഉപമിച്ചു, "അതൊരു 'അച്ഛന്റെ പെരുമാറ്റം' ആണെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
Content Highlights: Bangladeshi journalist's collar gets fixed by a stranger on live TV