3.6 കോടി രൂപ ശമ്പളം, സൗജന്യ താമസവും കാറും; പക്ഷെ ആര്‍ക്കും ജോലി വേണ്ട

2022 മുതല്‍ ജോലി നോക്കിയിരുന്ന ഡോ.ആദം ലൗവ്‌സ് ജോലി ഉപേക്ഷിച്ച് പോകാന്‍ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമത്തിനായി പുതിയ ഡോക്ടറെ ജൂലിയ ക്രീക്കുകാര്‍ തേടുന്നത്

dot image

3.6 കോടി രൂപ ശമ്പളം, വീടും കാറും സൗജന്യം! ജൂലിയ ക്രീക്കുകാര്‍ തങ്ങളെ ചികിത്സിക്കാന്‍ തയ്യാറാകുന്ന ഡോക്ടര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളമാണ് ഇത്. ബ്രിസ്‌ബെയ്‌നിലെ ഒരു കുടുംബ ഡോക്ടര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളത്തിന്റെ ഇരട്ടിയാണ് ഇത്. സ്ഥലത്ത് 2022 മുതല്‍ ജോലി നോക്കിയിരുന്ന ഡോ.ആദം ലൗവ്‌സ് ജോലി ഉപേക്ഷിച്ച് പോകാന്‍ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമത്തിനായി പുതിയ ഡോക്ടറെ ജൂലിയ ക്രീക്കുകാര്‍ തേടുന്നത്.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡിലുള്ള ചെറിയൊരു നഗരമാണ് ജൂലിയ ക്രീക്ക്. ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് ആകെയുള്ളത് 500 വീട്ടുകാരാണ്. ബ്രിസ്‌ബെയ്‌നില്‍ നിന്ന് 17 മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമേ ഇവിടെയെത്തൂ. തൊട്ടടുത്ത നഗരമായ ടൗണ്‍സ്‌വില്ലയിലേക്ക് ഇവിടെ നിന്ന് ഏഴുമണിക്കൂര്‍ ദൂരമുണ്ട്. മൂന്നുമണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമേ തൊട്ടടുത്ത ആശുപത്രിയില്‍ എത്താനാകൂ. അതുകൊണ്ടാണ് വളരെ അത്യാവശ്യമായി തങ്ങള്‍ക്കൊരു ഡോക്ടറെ ജൂലിയ ക്രീക്കുകാര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്.

തിരക്കുകളില്‍ നിന്നെല്ലാം വിട്ടകന്ന് ജീവിതം അടിപൊളിയായിരിക്കുമെന്ന് കരുതി ഇങ്ങോട്ട് തിരിക്കും മുന്‍പ് മറ്റൊരു കാര്യം കൂടി അറിയേണ്ടതുണ്ട്. ഇവിടെ ക്ഷുദ്രജീവികളുടെ ശല്യവും ചൂടും കൂടുതലാണ്. എന്നാല്‍ സമാധാനപൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാവുന്നതാണെന്ന് ഇവിടെ നിന്നും പോകുന്ന ഡോക്ടര്‍ ആദം പറയുന്നു.

സമാനമായ രീതിയിലുള്ള പരസ്യം കണ്ടാണ് ഡോക്ടര്‍ ആദവും ഇവിടെയെത്തുന്നത്. ഭാര്യയുടെ അമ്മയാണ് ആദമിന് പരസ്യം കാണിച്ചുകൊടുക്കുന്നതും. വന്‍ശമ്പളം നല്‍കിയിട്ടും ആര്‍ക്കും ഈ ജോലി ആവശ്യമില്ലെന്ന തലക്കെട്ടോടെയായിരുന്നു ആ ലിങ്ക് തനിക്ക് അവര്‍ അയച്ചതെന്ന് ആദം പറയുന്നു. പരസ്യം കണ്ടപ്പോള്‍ എവിടെയാണ് ജൂലിയ ക്രീക്ക് എന്നാണ് താന്‍ ആദ്യം ചിന്തിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. ആദമിന് മുന്‍പ് നഗരത്തിന് സ്ഥിരമായി ഒരു ഡോക്ടര്‍ ഇല്ലായിരുന്നു.

Content Highlights: Australian Town Offering Rs 3.6 Crore Salary For Doctor But There's A Catch

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us