'കോടീശ്വരനല്ലെ അപ്പോൾ ഇതൊക്കെ ചെറുത്'; വൈറലായി അംബാനിയുടെ വീടിന്റെ ആദ്യത്തെ കറന്റ് ബില്ല് തുക

ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ചെലവേറിയ സ്വകാര്യ വസതിയാണ് ആന്റിലിയ

dot image

അംബാനിയുടെ വീടിനെ കുറിച്ച് പലപ്പോഴും വാർത്തകൾ നിറയാറുണ്ട്. കോടികൾ ഉപയോഗിച്ച് നിർമിച്ച ആന്റിലിയ എന്ന വീട് 27 നിലകളിലായിട്ടാണ് നിൽക്കുന്നത്. 2005 ൽ നിർമ്മാണം ആരംഭിച്ച് 2010 ൽ ആണ് ഈ വീടിന്റെ നിർമാണം പൂർത്തിയായത്. ഏകദേശം 2 ബില്ല്യൺ ഡോളറാണ് ഈ വീടിനായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ചെലവേറിയ സ്വകാര്യ വസതിയാണ് ആന്റിലിയ. എന്നാൽ ഇപ്പോഴിതാ അംബാനിയുടെ വീട്ടിലെ ആദ്യത്തെ വൈദ്യുതി ബില്ലിനെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 400,000 ചതുരശ്ര അടി വിസ്തീർണ്ണവും ആഡംബര സൗകര്യങ്ങളും നിറഞ്ഞ വീട്ടിലേക്ക് അംബാനി താമസം മാറിയതിന് ശേഷമുള്ള ആദ്യത്തെ മാസത്തിൽ ഏകദേശം 6,37,240 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇതുപ്രകാരം 70,69,488 രൂപയുടെ വൻ വൈദ്യുതി ബിൽ ആയിരുന്നു അന്ന് അംബാനിയുടെ വസതിയിലേക്ക് എത്തിയത്. എക്കണോമിക്‌സ് ടൈംസ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പങ്കുവെച്ചത്. മൂന്ന് ഹെലിപ്പാഡുകൾ അടക്കം അത്യാധുനിക സൗകര്യങ്ങളാണ് ആന്റിലിയയിൽ ഒരുക്കിയിരിക്കുന്നത്.

ഏകദേശം 168 ആഡംബര കാറുകളുടെ ശേഖരവും ഈ കെട്ടിടത്തിൽ തന്നെയാണ്. ഇത് ഉൾപ്പെടുന്ന ബഹുനില പാർക്കിംഗ്, ആഡംബര സ്പാ, താപനില നിയന്ത്രിക്കാവുന്ന നീന്തൽക്കുളം, ഗ്രാൻഡ് ടെമ്പിൾ, അതിവേഗ ലിഫ്റ്റുകൾ, തിയേറ്റർ, ജിം, മുഴുവനായി എയർ കണ്ടീഷൻ ചെയ്ത മുറികൾ തുടങ്ങിയവയും അംബാനിയുടെ വീടിന്റെ പ്രത്യേകതയാണ്.

ആന്റിലിയയിലേക്ക് താമസം മാറുന്നതിന് മുമ്പായി മുംബൈയിലെ എലൈറ്റ് കഫെ പരേഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും താമസിച്ചിരുന്നത്. സീ വിൻഡ് എന്ന് പേരിട്ടിരിക്കുന്ന വീട് മുകേഷ് അംബാനിയുടെ അമ്മ കോകില ബെൻ അംബാനിയുടെ പേരിലായിരുന്നു. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസം.

Content Highlights: First electricity bill amount of Mukesh Ambani's house goes viral on the internet

dot image
To advertise here,contact us
dot image