
ചൂട് കാലമാണ്. ഫാനിന്റെ ചുവട്ടിലിരുന്നാലൊന്നും ഒരു രക്ഷയുമില്ല. അതുകൊണ്ടുതന്നെ എസി വാങ്ങണമെന്ന തീരുമാനത്തിലെത്തിനില്‍ക്കുകയാണ് പല കുടുംബങ്ങളും. മാര്‍ച്ച് മുതല്‍ മെയ് മാസം വരെയാണ് എസിയുടെ 70-80 ശതമാനവും വിറ്റുപോകുന്നത്. പക്ഷേ വൈദ്യുതി ഉപയോഗം കൂടുമല്ലോ എന്നുള്ള ആശങ്കയുണ്ട് താനും. എന്നാലും പണം മുടക്കി എസി വാങ്ങുമ്പോള്‍ വൈദ്യുതി ബില്ലിനെ പേടിക്കാതെ സൂക്ഷിച്ച് എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് കാര്യം . ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ലാഭിക്കാന്‍ ഈസിയായി സാധിക്കും.
1 എസി തിരഞ്ഞെടുക്കുമ്പോള്‍ ഏത് മുറിയിലാണോ അത് വയ്‌ക്കേണ്ടത് ആ മുറിയുടെ വലിപ്പത്തിനനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക
2 5 സ്റ്റാര്‍ എസിയാണ് ഏറ്റവും കാര്യക്ഷമത കൂടിയത്.
3 എസി വയ്ക്കുന്ന മുറികളിലെ ജനല്‍ വാതിലുകള്‍ വെന്റിലേഷന്‍ എന്നിവയില്‍ക്കൂടി വായു ഉള്ളില്‍ കടക്കുന്നത് തടയുക
4 എസിയുടെ ടെമ്പറേച്ചര്‍ 24, 25 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യുന്നതാണ് ഉത്തമം. കാരണം 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ഓരോ ഡിഗ്രി കൂടുമ്പോഴും 5ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും.
5 ഓരോ മാസവും എസിയുടെ ഫില്‍റ്റര്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക
6 കണ്ടന്‍സറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പുവരുത്തുക.
7 എസി കുറച്ച് സമയം ഓണ്‍ ആക്കി മുറി തണുത്ത് കഴിയുമ്പോള്‍ ഓഫ് ചെയ്ത ശേഷം ഫാന്‍ ഇടാം
8 എസി വാങ്ങുമ്പോള്‍ ഊര്‍ജ കാര്യക്ഷമത കൂടിയ ഇന്‍വര്‍ട്ടര്‍ എസി വാങ്ങാം. ഇന്‍വര്‍ട്ടര്‍ എസിയില്‍ തണുപ്പ് ക്രമീകരിക്കുന്നത് കംപ്രസര്‍ ഓണ്‍ ഓഫ് ക്രമീകരണത്തിലൂടെയാണ്.
അതായത് 23 ഡിഗ്രി തണുപ്പ് സെറ്റ് ചെയ്യുകയാണെങ്കില്‍ ആ താപനില എത്തും വരെ കംപ്രസര്‍ വര്‍ക്ക് ചെയ്യുകയും അതിന് ശേഷം ഓഫ് ആകുകയും ചെയ്യും. പിന്നീട് താപനില ഉയരുമ്പോള്‍ കംപ്രസര്‍ വീണ്ടും ഓണ്‍ ആവുകയും ചെയ്യും. എന്നാല്‍ ഇന്‍വര്‍ട്ടര്‍ എസിയില്‍ സെറ്റ് ചെയ്ത താപനിലയില്‍ എത്തുമ്പോള്‍ കംപ്രസര്‍ ഓഫ് ആകുന്നില്ല. മറിച്ച് വൈദ്യുത ഉപയോഗം കുറച്ച് കംപ്രസര്‍ വേഗം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം താപനില കൃത്യമായി നിലനിര്‍ത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു.
Content Highlights :What can you do to avoid excessive electricity bills when using AC?