ലീവ് കിട്ടാന്‍ എങ്ങനെ ശരീരത്തില്‍ വ്യാജ മുറിവുകളുണ്ടാക്കാം? വീഡിയോയുമായി ഇന്‍ഫ്‌ളുവന്‍സര്‍, വിമര്‍ശനം

ഇത്തരം വീഡിയോകള്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമിടയിലെ വിശ്വാസം തകര്‍ക്കാന്‍ കാരണമാകുമെന്നും വിമര്‍ശനമുണ്ട്.

dot image

ഓഫീസില്‍ നിന്ന് അവധി കിട്ടാന്‍ പാടുപെടുന്നവര്‍ക്കായി ഫേക്ക് സ്‌കാറുകള്‍ അതായത് വ്യാജ മുറിവുകള്‍ എങ്ങനെയുണ്ടാക്കാം എന്ന് കാണിക്കുന്ന വീഡിയോ പങ്കുവെച്ച് ഇന്‍ഫ്‌ളുവന്‍സര്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രീതം ജുസാര്‍ കൊത്തവാലയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനോദത്തിനായി മാത്രമുളള സ്‌കിറ്റ് എന്നാണ് അവര്‍ വീഡിയോയെ വിശേഷിപ്പിച്ചത്.

'ഈ വീഡിയോ ലീവ് കിട്ടാന്‍ പാടുപെടുന്ന ഐടി പ്രൊഫഷണലുകള്‍ക്കുവേണ്ടിയുളളതാണ്. നിങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ വീഡിയോ അയച്ചുകൊടുക്കൂ. എന്നാല്‍ മേലധികാരികളില്‍ നിന്ന് മറച്ചുവയ്ക്കുകയും വേണം', എന്നാണ് പ്രീതം പറയുന്നത്. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇത്തരം കണ്ടന്റുകള്‍ അധാര്‍മ്മികമായ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് ഉയരുന്ന ഒരു വിമര്‍ശനം.


വീഡിയോ വൈറലായതോടെ ലീവ് കഴിഞ്ഞ് ജോലിയിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അപകടം നടന്നതിന്റെ പാടുകള്‍ എങ്ങനെ മങ്ങിത്തുടങ്ങിയതായി കാണിക്കാമെന്നായി ആളുകള്‍ക്ക് അറിയേണ്ടത്. അതോടെ വീഡിയോയ്ക്ക് രണ്ടാം ഭാഗവും അവര്‍ പങ്കുവെച്ചു. തമാശയ്ക്കായി പങ്കുവെച്ച വീഡിയോ ആയിരുന്നെങ്കിലും വന്‍ വിമര്‍ശനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തോട് കാണിക്കേണ്ട മര്യാദകളുണ്ടെന്നും പ്രീതം അസന്മാര്‍ഗികമായ വഴിയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഇത്തരം വീഡിയോകള്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമിടയിലെ വിശ്വാസം തകര്‍ക്കാന്‍ കാരണമാകുമെന്നും വിമര്‍ശനമുണ്ട്.

Content Highlights: Makeup artist shows how to make fake scars to get leave

dot image
To advertise here,contact us
dot image