ലോകത്തിലെ ഏറ്റവും വിലകൂടിയ കുപ്പിവെളളം, ഒരു ലിറ്ററിന് 1,16,000 രൂപ!

വെള്ളമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴില്ല. എന്നാല്‍ ഒരു ലിറ്ററിന് 1,16,000 രൂപയുള്ള ഈ വെള്ളത്തിന് എന്തായിരിക്കും പ്രത്യേകത

dot image

മനുഷ്യശരീരം തന്നെ ഏകദേശം 60 ശതമാനം വെളളത്താല്‍ നിര്‍മ്മിതമാണ്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ജലത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിനെ എടുത്ത് കാട്ടുന്ന കാര്യമാണ്. വെള്ളമില്ലാതെ ഈ ഭൂമിയില്‍ ജീവിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ലോകത്തില്‍ ഏറ്റവും വിലകൂടിയ ഒരു കുപ്പിവെളളത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 'ഫിലിക്കോ ജ്വല്ലറി വാട്ടര്‍' എന്നാണ് ഈ കുപ്പിവെള്ളത്തിന്റെ പേര്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വിലകൂടിയ കുപ്പിവെള്ളങ്ങളില്‍ ഒന്നാണിത്. ലിറ്ററിന് $1390 (അതായത് 1,16,000) ആണ് ഇതിന്റെ വില. ഈ വെളളത്തെ ഇത്രയധികം സവിശേഷമാക്കുന്നത് അതിന്റെ പരിശുദ്ധിയും അതി ഗംഭീരമായ പാക്കേജിംഗും ആണ്. ഈ കുപ്പികള്‍ Swarovski crystals ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. അതുപോലെ ആഭരണങ്ങളുടെ ഡിസൈനുകളോട് സാമ്യമുള്ള രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പ്രത്യേകതയൊക്കെയാണ് ഈ ബോട്ടിലിനെ ഒരു ആഡംബര വസ്തുവായും സ്റ്റാറ്റസ് ചിഹ്നമായിട്ടും മാറ്റിയത്.

ജപ്പാനിലെ കോബെയിലുളള പ്രകൃതിദത്തമായ ഒരു നീരുറവയില്‍ നിന്നാണ് ഈ ഈ വെളളം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണനിലവാരത്തിന് പേരുകേട്ടതാണ് ഈ നീരുറവ. ഓരോ കുപ്പിയും കൈകൊണ്ട് വളരെ സൂക്ഷ്മമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ അലങ്കാരങ്ങളും അതിമനോഹരമായ ഡിസൈനുകളും ഇതില്‍ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിലിക്കോ ജ്വലറി വാട്ടര്‍ ബോട്ടിലുകളില്‍ ജാപ്പനീസ് കരകൗശല വൈദഗ്ധ്യവും നൂതനമായ ഡിസൈനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ontent Highlights :The world's most expensive bottled water costs Rs 1,16,000 per liter

dot image
To advertise here,contact us
dot image