'മനുഷ്യനെപോലെ സംസാരിക്കുന്ന കാക്ക', വീഡിയോ വൈറല്‍

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നുള്ള ഒരു വൈറല്‍ വീഡിയോയിലാണ് നെറ്റിസണ്‍മാരെ അതിശയിപ്പിക്കുന്ന ഈ കാക്കയുള്ളത്

dot image

വര്‍ഷങ്ങളോളം മനുഷ്യനോട് സഹകരിച്ച് ജീവിക്കുന്ന ചില പക്ഷികള്‍ ചിലപ്പോള്‍ മനുഷ്യനെ പോലെ ചില ശബ്ദങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്. ഇവിടെയിതാ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഒരു കാക്ക മനുഷ്യനെപ്പോലെ സംസാരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം, എക്‌സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ വൈറലാണ്. വിവിധ മാധ്യമങ്ങളും ഇക്കാര്യം റിപ്പോട്ട് ചെയ്തിട്ടുണ്ട്.

വീഡിയോ ക്ലിപ്പില്‍ ഒരു കാക്ക പപ്പാ…പപ്പാ…പപ്പാ എന്ന് ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാം. പാല്‍ഘറിലെ വാഡ താലൂക്കിലെ ഒരു പ്രദേശത്ത് തനൂജ മുക്‌നെ എന്ന സ്ത്രീ മൂന്ന് വര്‍ഷങ്ങളായി പരിപാലിച്ച് പോരുന്ന ഒരു കാക്കയാണിതെന്നാണ് റിപ്പോർട്ട്. ഈ കാക്ക ബാബ, മമ്മി എന്നീ വാക്കുകള്‍ കൂടി പറയാറുണ്ടെത്രേ.

മൂന്ന് വര്‍ഷം മുന്‍പ് തന്റെ പൂന്തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാക്കയെ തനുജ പരിപാലിക്കുകയും ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരികയുമായിരുന്നു. ഇപ്പോള്‍ സംസാരിക്കുന്ന കാക്ക നാട്ടുകാര്‍ക്കെല്ലാം കൗതുകകരമായ വിഷയമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് വൈറലായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

Content Highlights : Crow talking like a human, video goes viral

dot image
To advertise here,contact us
dot image