കപ്പലിനെ ഉലച്ച് ഭീമന്‍ തിരമാലകള്‍, പരിഭ്രാന്തരായി യാത്രക്കാര്‍; ഭയപ്പെടുത്തുന്ന വീഡിയോ

'48 മണിക്കൂര്‍ റോളര്‍കോസ്റ്റര്‍' എന്നാണ് കപ്പല്‍ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്

dot image

കടല്‍ 'കലിതുള്ളുന്ന' പല വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ആഡംബര ക്രൂയിസ് ഷിപ്പ് ഭീമന്‍ തിരമാലകളില്‍ പെട്ട് ആടിയുലയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡ്രേക്ക് പാസേജിലൂടെ കപ്പല്‍ കടന്നുപോകുന്നതിനിടെയുണ്ടായ ഭയാനകരമായ അനുഭവമാണ് ട്രാവല്‍ ബ്ലോഗര്‍ ലെസ്ലി ആന്‍ മര്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

'48 മണിക്കൂര്‍ റോളര്‍കോസ്റ്റര്‍' എന്നാണ് കപ്പല്‍ യാത്രയെ ലെസ്ലി വിശേഷിപ്പിച്ചിരിക്കുന്നത്. 40 അടിയോളം ഉയരത്തില്‍ അലയടിക്കുന്ന തിരമാലകളില്‍പ്പെട്ട് കപ്പല്‍ ആടിയുലയുന്നതും യാത്രക്കാര്‍ നില്‍ക്കാന്‍ പോലും പാടുപെടുന്നതുമാണ് വീഡിയോയിലുള്ളത്. കപ്പലിലെ ഗ്ലാസ് ജനലുകളിലൂടെ കപ്പലിന്റെ അത്ര തന്നെ പൊക്കത്തോളം തിരമാല ഉയരുന്നത് കാണാം.

ഭയാനകമായ ആ സാഹചര്യത്തെ അതിജീവിച്ചുവെന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് വീഡിയോയ്‌ക്കൊപ്പം ലെസ്ലി കുറിച്ചത്. അര്‍ജന്റീനയ്ക്കും അന്റാര്‍ട്ടിക്കയ്ക്കും ഇടയിലുള്ള ജലാശയമാണ് ഡ്രേക്ക് പാസേജ്. അത്യധികം പ്രക്ഷുബ്ദമാണ് ഈ ഭാഗത്തെ കടലെന്നാണ് പറയപ്പെടുന്നത്. ഭാഗ്യമുണ്ടെങ്കില്‍ തങ്ങളെ പോലുള്ള ഡ്രേക്ക് ഷേക്ക് നിങ്ങള്‍ക്കും ലഭിക്കുമെന്നും ലെസ്ലി കുറിച്ചു. 'ഭ്രാന്തമായ അനുഭവ'മെന്നും യാത്രയെ ലെസ്ലി വിശേഷിപ്പിക്കുന്നുണ്ട്.

Content Highlights: Passengers panic as 40-foot waves slam cruise ship in Drake Passage, Video

dot image
To advertise here,contact us
dot image