ബഹിരാകാശത്ത് മനുഷ്യവിസര്‍ജ്യം റീസൈക്കിള്‍ ചെയ്യാന്‍ സാങ്കേതികവിദ്യ തേടി നാസ; സമ്മാനം 3 മില്യണ്‍ ഡോളര്‍

നിലവില്‍ 96 ബാഗ് മനുഷ്യ വിസര്‍ജ്യമാണ് അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനില്‍ ഉപേക്ഷിച്ചിരിക്കുന്നത്.

dot image

നാസ നേരിടുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നവര്‍ക്ക് 3 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ച് നാസ. വെല്ലുവിളി മറ്റൊന്നുമല്ല, മനുഷ്യ വിസര്‍ജ്യം റീസൈക്കിള്‍ ചെയ്യണം. ബഹിരാകാശ യാത്രികരുടെ വിസര്‍ജ്യം, ഛര്‍ദില്‍ എന്നിവ റീസൈക്കിള്‍ ചെയ്യേണ്ടി വരിക.

നിലവില്‍ 96 ബാഗ് മനുഷ്യ വിസര്‍ജ്യമാണ് അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനില്‍ ഉപേക്ഷിച്ചിരിക്കുന്നത്. ബഹിരാകാശത്ത് മാലിന്യം കുമിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്താനാണ് നാസയുടെ ശ്രമം. പ്രൊപ്പോസലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സാങ്കേതിക വിദ്യ ഭാവിയിലെ ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കും.

'സുസ്ഥിരമായ ബഹിരാകാശ പര്യവേഷണത്തിലാണ് നാസ. മനുഷ്യരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങള്‍ നാസ തുടരുന്നതിനാല്‍ മാലിന്യ നിര്‍മാര്‍ജനത്തിനോ റിസൈക്ലിങ്ങിനോ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ബഹിരാകാശത്ത് എങ്ങനെയാണ് മാലിന്യങ്ങള്‍ സൂക്ഷിക്കേണ്ടത്, എങ്ങനെയാണ് അത് കൈകാര്യം ചെയ്യേണ്ടത്, റീസൈക്കിള്‍ ചെയ്യേണ്ടത് ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ ഭൂമിയിലേക്ക് മാലിന്യങ്ങളൊന്നും തിരികെ കൊണ്ടുവരേണ്ടതായി വരില്ല.' നാസ പറയുന്നു.

ലഭിച്ച പ്രൊപ്പോസലുകളുടെ ആദ്യഘട്ട പരിശോധനയിലാണ് നാസ. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്തഘട്ടത്തിലേക്ക് കടക്കും. വിജയിക്കുന്നവര്‍ക്ക് 3 മില്യണ്‍ ഡോളറാണ് പ്രതിഫലമായി ലഭിക്കുക.

Content Highlights: NASA Offers $3 Million Prize In A Contest To Recycle Human Poop In Space

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us