
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്തുകൊണ്ട് കാമുകിയുമായി വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് 26-കാരനായ യുവാവ്. റെഡ്ഡിറ്റിലാണ് യുവാവിന്റെ കുറിപ്പ്. 27 വയസെന്ന് കരുതിയ കാമുകിക്ക് യഥാര്‍ത്ഥത്തില്‍ 48 വയസാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നാണ് യുവാവ് പറയുന്നത്.
1988 ഏപ്രിലിലാണ് താന്‍ ജനിച്ചതെന്ന് പെണ്‍സുഹൃത്ത് ഇാളോട് പറഞ്ഞിരുന്നത്. ഒടുവില്‍ അപ്രതീക്ഷിതമായി ഇവരുടെ പാസ്‌പോര്‍ട്ടിന്റെ ചിത്രം കണ്ടതോടെയാണ് യഥാര്‍ത്ഥ വയസ് മനസിലാക്കിയതെന്നും യുവാവ് പറയുന്നു. പാസ്‌പോര്‍ട്ട് പ്രകാരം യുവതിയുടെ ജനനവര്‍ഷം 1977 ആയിരുന്നു. 'നാല് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. 98ലാണ് ജനിച്ചതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരുദിവസം അപ്രതീക്ഷിതമായാണ് ഇവരുടെ ലാപ്‌ടോപ്പില്‍ പാസ്‌പോര്‍ട്ടിന്റെ ചിത്രം കാണാനിടയായത്. അവര്‍ യഥാര്‍ത്ഥത്തില്‍ ജനിച്ച വര്‍ഷം 1977 ആയിരുന്നു', യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.
നാല് വര്‍ഷത്തോളം പ്രണയിച്ചിട്ടും അവരുടെ പ്രായം സംബന്ധിച്ച് തനിക്ക് ഒരു സംശയവും തോന്നിയിരുന്നില്ലെന്നും യുവാവ് പറയുന്നു. ചില പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാല്‍ അതെല്ലാം താന്‍ അവഗണിച്ചു. എപ്പോഴും അവള്‍ അവളുടെ അപ്പിയറന്‍സിനെ കുറിച്ച് ശ്രദ്ധാലുവായിരുന്നു. അവളുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും 30 വയസിന് മുകളിലുള്ളവരുമായിരുന്നു. കുടുംബത്തെ കുറിച്ചോ പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ സംബന്ധിച്ച് ചോദിക്കുമ്പോഴെല്ലാം അവര്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നുവെന്നും യുവാവിന്റെ കുറിപ്പിലുണ്ട്.
Content Highlights: Man Finds Woman He Was Dating For Four Years Is 48, Not 27 Years Old