
വേനല്‍ക്കാലമാണ്. വൈദ്യുത ബില്ലുകള്‍ കുതിച്ചുയരുന്ന കാലവും കൂടിയാണ്. എയര്‍ കണ്ടീഷനറുകള്‍ പതിവില്‍ക്കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതിയുടെ ഉയര്‍ന്ന രീതിയിലുള്ള ഉപയോഗം ഉണ്ടാകുന്നു. വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ചെലവാക്കുന്ന ചില ഉപകരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ചെലവാക്കുന്ന ഉപകരണങ്ങളിലൊന്നാണ് എയര്‍ കണ്ടീഷണറുകള്‍. വേനല്‍ക്കാലത്ത് വൈദ്യുതിബില്‍ കുതിച്ചുയരുന്നതിനാല്‍ കഴിയുന്നത്ര കുറച്ച് എസി ഉപയോഗിക്കുന്നതോ കുറഞ്ഞ പവര്‍ ഉള്ളതില്‍ നിക്ഷേപിക്കുന്നതോ ആണ് നല്ലത്.
മിക്കവരുടെയും വീടുകളില്‍ ഉപയോഗിക്കുന്ന മറ്റൊരു ഊര്‍ജ ഉപഭോഗ ഉപകരണമാണ് വാട്ടര്‍ ഹീറ്റര്‍ അല്ലെങ്കില്‍ ഗീസറുകള്‍. വേനല്‍ക്കാലത്ത് അധിക ഉപയോഗത്തിന് കാരണമാകില്ല എങ്കിലും ശൈത്യകാലത്ത് സാധ്യമാകുമ്പോഴെല്ലാം ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്.
റഫ്രിജറേറ്റര്‍ ഒരിക്കലും ഓഫ് ചെയ്യാത്ത ഒരു ഉപകരണമാണ്. വേനല്‍ക്കാലത്ത് കുപ്പികളില്‍ വെള്ളം നിറച്ച് തണുപ്പിക്കാന്‍ വയ്ക്കുകയും പഴവര്‍ഗ്ഗങ്ങള്‍ നിറയ്ക്കുകയും ഒക്കെ ചെയ്യുന്നതുകൊണ്ട് ഫ്രിഡ്ജ് അധിക വൈദ്യുതി ചെലവിന് കാരണമാകാറുണ്ട്.
തുണി ഉണക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വെയിലത്ത് ഇടുന്നതാണെങ്കിലും ജോലിത്തിരക്കും മറ്റും ഉള്ള ആളുകള്‍ പലപ്പോഴും തുണി ഉണങ്ങാനായി ഡ്രയറുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇവ ഉയര്‍ന്ന വൈദ്യുതി ഉപയോഗത്തിന് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ സാധ്യമാകുമ്പോഴെല്ലാം തുണി കഴുകി വെയിലക്ക് തന്നെ ഉണക്കാന്‍ ശ്രമിക്കുക.
ഏറ്റവും കൂടിയ അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണമാണ് വാഷിംഗ് മെഷീന്‍. ശരാശരി, ഒരു വാഷിംഗ് മെഷീന്‍, ശേഷിയും തരവും അനുസരിച്ച് 400 മുതല്‍ 2,500 വാട്ട് (W) വരെ വൈദ്യുതി ഉപയോഗിക്കുന്നു. ഇന്ത്യയില്‍, ഈ വാഷിംഗ് മെഷീനുകള്‍ 15 അല്ലെങ്കില്‍ 16A സോക്കറ്റും ഉപയോഗിക്കുകയും 230-വോള്‍ട്ട് ഔട്ട്ലെറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. വാഷിംഗ് മെഷീനിന്റെ യഥാര്‍ത്ഥ വൈദ്യുതി ഉപഭോഗം നിങ്ങള്‍ എത്ര തവണ നിങ്ങളുടെ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
മൈക്രോവേവ് ഓവനുകള്‍ ഇപ്പോള്‍ നമ്മുടെ അടുക്കളകളുടെ ഭാഗമാണ്. എളുപ്പത്തില്‍ പലഹാരങ്ങള്‍ ബേക്ക് ചെയ്യാനും കറികള്‍ ചൂടാക്കാനുമെല്ലാം ഇവയെ കൂടുതല്‍ ആശ്രയിക്കാറുമുണ്ട്. എന്നാല്‍ മൈക്രോവേവില്‍ ബേക്കിംഗ് അല്ലെങ്കില്‍ റോസ്റ്റ് സെഷനുകള്‍ ധാരാളം ഊര്‍ജ്ജം ചെലവഴിക്കുമെന്ന് പലര്‍ക്കും അറിയില്ല.
വലിയ ടിവികള്‍ പ്രത്യേകിച്ച് വലിയ LED സ്‌ക്രീനുകള്‍ കൂടുതല്‍ പവര്‍ ഉപയോഗിക്കുന്നു. ടിവി ഓണ്‍ അല്ലെങ്കിലും പ്ലഗ് ഇന്‍ ചെയ്ത് സ്വിച്ച് ഓണ്‍ ആണെങ്കില്‍ അത് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ കരണ്ട് ബില്ല് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുന്നത് നന്നായിരിക്കും. ഉപയോഗത്തില്‍ ഇല്ലാത്തപ്പോള്‍ അത് അണ്‍പ്ലഗ് ചെയ്യുക.
ഒരു ഉപകരണം ഉപയോഗിച്ചാല്‍ അത് മെഷീനില്‍ ഓഫ് ചെയ്യും. പക്ഷേ സ്വിച്ച് ഓഫ് ചെയ്യാറില്ല. ഇതും വൈദ്യുതി ഉപഭോഗം മൂലം വൈദ്യുതി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
Content Highlights :These are the appliances that increase your home's electricity bill