കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ആധാര്‍ കാര്‍ഡ് ഉണ്ട്. അത് വെറുമൊരു പ്രധാനരേഖയല്ല, ഇന്ത്യക്കാരനാണെന്നതിന്റെ തിരിച്ചറിയലായി മാറിയിരിക്കുന്നു. നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ കാര്‍ഡിലെ പേര് രണ്ട് തവണ മാറ്റാം. സര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് ആവശ്യം.
ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ സര്‍നെയിം എങ്ങനെ മാറ്റാം
ആധാര്‍കാര്‍ഡില്‍ രണ്ട് തവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ എന്ന് ഓര്‍മിക്കുക. അതിനാല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെയാണ് സര്‍നെയിം മാറ്റുന്നതെന്ന് നോക്കാം.
ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
വെബ്‌സൈറ്റില്‍ ' എന്റെ ആധാര്‍' വിഭാഗത്തില്‍ പോയി നിങ്ങളുടെ ആധാര്‍ നമ്പറും OTP യും നല്‍കി ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി, 'നെയിം അപ്‌ഡേറ്റ്' എന്ന ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് പോലുള്ള വേണ്ട വിശദാംശങ്ങളും രേഖകളും സമര്‍പ്പിക്കുക.
50 രൂപ റീഫണ്ട് ചെയ്യാത്ത ഫീസ് അടയ്ക്കേണ്ടതുണ്ട്. റീഫണ്ട് ചെയ്യാത്തത് എന്നാല്‍ നിങ്ങള്‍ക്ക് ഈ പണം തിരികെ ലഭിക്കില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്.
അവസാനമായി, നിങ്ങള്‍ നല്‍കിയ വിശദാംശങ്ങളും രേഖകളും അവലോകനം ചെയ്യുക, തുടര്‍ന്ന് 'സമര്‍പ്പിക്കുക' ബട്ടണില്‍ ക്ലിക്കുചെയ്യുക.
SRN (സര്‍വീസ് റിക്വസ്റ്റ് നമ്പര്‍) സൂക്ഷിച്ച് വയ്ക്കാന്‍ മറക്കരുത്. നിങ്ങളുടെ അപ്ഡേറ്റിന്റെ സ്റ്റാറ്റസ് പിന്നീട് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ നിങ്ങളെ സഹായിക്കും.
പേര് മാറ്റത്തിന്റെ സ്റ്റാറ്റസ് എപ്രകാരമാണെന്ന് എങ്ങനെ പരിശോധിക്കാം
UIDAI വെബ്‌സൈറ്റില്‍, നീല ബാറിലെ 'എന്റെ ആധാര്‍' വിഭാഗത്തിലേക്ക് പോകുക.
ഇവിടെ, ''ആധാര്‍ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക'' എന്ന ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതില്‍ ക്ലിക്കുചെയ്യുക.
എന്റോള്‍മെന്റ്, SRN, URN, SID തുടങ്ങിയ ഓപ്ഷനുകളില്‍ നിന്ന് SRN തിരഞ്ഞെടുക്കുക.
നിങ്ങളുടെ SRN നമ്പറും ക്യാപ്ച കോഡും നല്‍കുക. തുടര്‍ന്ന് 'Submit' ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാര്‍ അപ്ഡേറ്റിന്റെ സ്റ്റാറ്റസ് സ്‌ക്രീനില്‍ ദൃശ്യമാകും.
Content Highlights :Want to change your family name in Aadhaar card? These are the new rules