500 രൂപ മതി, മൂന്ന് ദിവസം ഡൽഹിയിൽ കറങ്ങാം!

ഡിഎംആർസിയുടെ സേവനങ്ങൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിൽ ഡൽഹി യാത്ര നടത്താമെന്നും നോക്കാം.

dot image

ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയവും ഇഴചേർന്ന നഗരം,രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം... ഡൽഹി. ഓരോ ഇന്ത്യക്കാരനും വാർത്താ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയുമെല്ലാം ഈ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പ്. ചെങ്കോട്ടയും രാഷ്ട്രപതി ഭവനും ജന്തർമന്ദിറും പാർലമെന്റും ഇന്ത്യഗേറ്റുമെല്ലാം കാണാനായി ഓരോ ദിവസവും രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്. ഒരു ദിവസം മുതൽ ആഴ്ചകൾ വരെ സമയം ഡൽഹിയിൽ ചെലവഴിക്കുന്നവരുമുണ്ട്. സഞ്ചാരികളുടെ സുഖകരവും ചെലവ് കുറഞ്ഞതുമായ യാത്രയ്ക്കായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ നിരവധി സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിഎംആർസിയുടെ സേവനങ്ങൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താമെന്നും കുറഞ്ഞ ചെലവിൽ എങ്ങനെ ഡൽഹി യാത്ര നടത്താമെന്നും നോക്കാം.

മെട്രോ ടൂറിസ്റ്റ് കാർഡുകൾ

ഡൽഹി സഞ്ചരിക്കുന്ന ഏതൊരാൾക്കും സാമ്പത്തികമായി ലാഭമുണ്ടാക്കാൻ നിരവധി സേവനങ്ങൾ ഡിഎംആർസി ഒരുക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സേവനമാണ് ഒരു ദിന/ മൂന്ന് ദിന മെട്രോ കാർഡുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ സേവനദാതാക്കൾ എന്നതിനാൽ തന്നെ ഡൽഹിയിലെ എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും രണ്ട് കിലോമീറ്റർ ചുറ്റളവിൽ മെട്രോ സ്റ്റേഷനുകൾ ഡിഎംആർസി ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ മെട്രോയുടെ സഹായത്തോടെ ഡൽഹി മുഴുവൻ യാത്ര ചെയ്യുവാൻ ഒരു സഞ്ചാരിയ്ക്ക് സാധിക്കും. സഞ്ചാരികളുടെ കൈയിൽ നിന്നും പണം അധികമായി ചെലവാകാതെ തന്നെ യാത്ര ചെയ്യാനായി ഒരുക്കിയ സൗകര്യമായാണ് ടൂറിസ്റ്റ് കാർഡുകൾ.

രണ്ട് തരത്തിലുള്ള ടൂറിസ്റ്റ് കാർഡുകളാണ് ഡിഎംആർസി ഒരുക്കിയിരിക്കുന്നത്:-

ഏകദിന കാർഡ്: 200 രൂപ നിരക്കിലുള്ള ഈ കാർഡ് ഉപയോഗിക്കുന്ന ഒരാൾക്ക് ഒരു ദിവസം മുഴുവൻ ഡൽഹി മെട്രോയിലൂടെ പരിധികളില്ലാത്ത സഞ്ചരിക്കാം.

ത്രീ ഡേ കാർഡ്: 500 രൂപയുടെ ഈ കാർഡിലൂടെ ഒരു സഞ്ചാരിയ്ക്ക് മൂന്ന് ദിവസം ഡൽഹി മെട്രോ സേവനങ്ങൾ പരിധികളില്ലാത്ത ഉപയോഗപ്പെടുത്താം.

ടൂറിസ്റ്റ് കാർഡുകൾ എവിടെ നിന്ന് വാങ്ങാം

ഡൽഹി മെട്രോയുടെ ടൂറിസ്റ്റ് കാർഡുകൾ ഏത് സ്റ്റേഷനിലെയും കസ്റ്റമർ കെയർ സെന്ററിൽ നിന്ന് വാങ്ങാം. അതിനായി യാതൊരു രേഖയുടെയും ആവശ്യമില്ല. ഈ കാർഡുകളുടെ ഉപയോഗ ശേഷം കസ്റ്റമർ കെയർ സെന്ററിൽ തിരികെ നൽകിയാൽ യാത്രികന് 50 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കും.

ഡി എം ആർ സി ആപ്പും ടൂർ ഗൈഡും

മെട്രോ ടൂറിസ്റ്റ് കാർഡുകൾ ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ഉണ്ടാകാവുന്ന സംശയമാണ് ഏത് മെട്രോ സ്റ്റേഷനിൽ ഇറങ്ങണം എന്നത്. അതിനും ഡിഎംആർസി വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. സഞ്ചാരികളുടെ സേവനത്തിനായി ഡിഎംആർസി ആപ്പ് ലഭ്യമാണ്. ഈ ആപ്പിൽ ടൂർ ഗൈഡ് സൗകര്യവുമുണ്ട്. ഡൽഹിയിലെ പ്രധാനസഞ്ചാര കേന്ദ്രങ്ങളുടെ പേരും വിവരവും ഇതിൽ നൽകിയിട്ടുണ്ട്. പോകേണ്ട സ്ഥലത്തെക്കുറിച്ച് സെർച്ച് ചെയ്താൽ ഇറങ്ങേണ്ട മെട്രോ സ്റ്റേഷന്റെ പേരും കയറേണ്ട മെട്രോ ലൈനിന്റെ വിവരങ്ങളും ലഭ്യമാകും.

ഉദാഹരണത്തിന് ഇന്ത്യഗേറ്റ് ആണ് നിങ്ങൾക്ക് പോകേണ്ട സ്ഥലം, ന്യൂഡൽഹി എയർപോർട്ടിന് സമീപമുള്ള മെട്രോ സ്റ്റേഷനിലാണ് നിങ്ങളിപ്പോഴുള്ളത്. ഡിഎംആർസി ആപ്പിലെ ടൂർ ഗൈഡ് സൗകര്യത്തിലേക്ക് പോവുക. പ്രധാന സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും ഇന്ത്യ ഗേറ്റ് തെരഞ്ഞെടുക്കുക. ഇന്ത്യഗേറ്റിന് സമീപമുള്ള മെട്രോ സ്റ്റേഷൻ ഏതെന്നും, പോകേണ്ട മെട്രോയുടെ ലൈൻ ഏതെന്നും, ഇടയിൽ എത്ര സ്റ്റോപ്പുകൾ ഉണ്ടെന്നുമുള്ള വിവരങ്ങൾ ലഭിക്കും.

എങ്ങനെ ഡി എം ആർ സി ആപ്പ് ഡൗൺലോഡ് ചെയ്യാം

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഡിഎംആർസി ആപ്പ് ലഭ്യമാണ്. സൗജന്യമായി തന്നെ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇത് കൂടാതെ https://www.delhimetrorail.com/ എന്ന ഡിഎംആർസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും മെട്രോ സൗകര്യങ്ങൾ ലഭിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us