'പുഞ്ചിരികളുടെ നാട്'; വിനോദ സഞ്ചാരികളെ മാടിവിളിച്ച് തായ്ലൻഡ്

വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ മെഡിക്കൽ കവറേജ് ഏർപ്പെടുത്തിയിരിക്കുകയാണ് തായ്ലന്ഡ് സർക്കാർ

dot image

'പുഞ്ചിരികളുടെ നാട്' എന്നറിയപ്പെടുന്ന തായ്ലൻഡ്, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമാണ്. മനോഹരമായ ബീച്ചുകളും ആകർഷകമായ സംസ്കാരവും സാഹസിക വിനോദങ്ങളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കൊവിഡ് മഹാമാരി തായ്ലൻഡ് ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. എന്നാലിപ്പോള് വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ മെഡിക്കൽ കവറേജ് ഏർപ്പെടുത്തിയിരിക്കുകയാണ് തായ്ലന്ഡ് സർക്കാർ.

പുതിയ കവറേജിന്റെ ഭാഗമായി സന്ദർശകർക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ 14,000 ഡോളർ വരെ മെഡിക്കൽ കവറേജ് ലഭിക്കും. മരിച്ചാൽ ഏകദേശം 37,270 യുഎസ് ഡോളർ നഷ്ടപരിഹാരത്തുക കുടുംബത്തിന് ലഭിക്കും. സ്ഥിരമായി അംഗവൈകല്യമുണ്ടാകുകയോ അവയവം നഷ്ടപ്പെടുകയോ ചെയ്താൽ 300,000 തായി ബാറ്റ് ആണ് നഷ്ടപരിഹാരമായി ലഭിക്കുക. സംഭവം നടന്ന് 15 ദിവസത്തിനുള്ളിൽ വിനോദസഞ്ചാരികൾക്ക് ചികിത്സാച്ചെലവ് ക്ലെയിം ചെയ്യാം. പോസ്റ്റലായോ ഇ-മെയിൽ ആയോ അപേക്ഷിക്കാവുന്നതാണ്. ക്ലെയിം ചെയ്ത് 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അധിക്യതർ പറയുന്നത്. മെഡിക്കൽ കവറേജിന് അപേക്ഷിക്കുന്ന വിനോദ സഞ്ചാരികൾക്ക് ട്രാവലർ സേഫ്റ്റി വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് ഈ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്കായി മെച്ചപ്പെട്ട സുരക്ഷാ നടപടികളാണ് ഒരുക്കിയിരിക്കുന്നതെന്നും മെച്ചപ്പെട്ട സുരക്ഷയും സാമ്പത്തിക പരിരക്ഷയും ഉറപ്പു വരുത്തുന്നതിലുടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നതെന്നും ടൂറിസം മന്ത്രി സുദവൻ വാങ്സുഫകിജ്കോസോൾ പറഞ്ഞു. പുതിയ തായ്ലൻഡ് ട്രാവലർ സേഫ്റ്റി സ്കീം ജനുവരി ഒന്നിന് ആരംഭിച്ചതായും ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കുമെന്നും ടൂറിസം മന്ത്രി കൂട്ടിചേർത്തു .

സഞ്ചാരികൾക്ക് തായ്ലൻഡ് ട്രാവലർ സേഫ്റ്റി വെബ്സൈറ്റ് വഴി സ്കീമുകൾ ലഭിക്കുന്നതാണ്. മെഡിക്കൽ കവറേജിന് ചില നിബന്ധനകളുണ്ട്. അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ, കരുതിക്കൂട്ടിയുള്ള അപകടങ്ങൾ എന്നിവ മെഡിക്കൽ കവറേജിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കവറേജ് ലഭിക്കണമെങ്കിൽ ഓഗസ്റ്റ് 31ന് മുൻപു യാത്ര നടത്തണം.

2024ല് തായ്ലൻഡ് ലക്ഷ്യമിടുന്നത് മൂന്നരക്കോടി സഞ്ചാരികളെയാണ്. 2022ൽ 1.1 കോടി സഞ്ചാരികളാണ് തായ്ലൻഡിൽ എത്തിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികൾ വളരെ കുറവാണ്. 2024ൽ മൂന്നരക്കോടി സഞ്ചാരികളെ എങ്കിലും രാജ്യത്ത് എത്തിക്കാനാണ് തായ്ലൻഡ് ശ്രമിക്കുന്നത്. ഇതിൽ നിന്ന് 55 ബില്യൺ യുഎസ് ഡോളർ വരുമാനമാണ് തായ്ലൻഡ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us