അവധിയാഘോഷിക്കാൻ ഊട്ടിയിലേക്കോ, അതോ കൊടൈക്കനാലിലേക്കോ?നിയന്ത്രണമുണ്ടേ....

തിരക്ക് നിയന്ത്രിക്കാന് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്നതിന് ഇ-പാസ് സംവിധാനം ഏര്പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം

dot image

ചെന്നൈ: അവധി ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ ഊട്ടി, കൊടൈക്കനാല് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്ക്ക് നിയന്ത്രണമേര്പ്പെടുത്തി മദ്രാസ് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്നതിന് ഇ-പാസ് സംവിധാനം ഏര്പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ എന് സതീഷ് കുമാര്, ഡി ഭരത ചക്രവര്ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് ഏഴു മുതല് ജൂണ് 30 വരെ ഇ-പാസ് മുഖേന മാത്രമേ ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ഇക്കാര്യത്തില് രാജ്യവ്യാപകമായി വിശദമായ പരസ്യം നല്കണമെന്നും നീലഗിരി, ദിണ്ടിഗല് ജില്ലാ കളക്ടര്മാര്ക്ക് കോടതി നിര്ദ്ദേശം നല്കി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്ദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള് ഭയാനകമാണെന്ന് കോടതി പറഞ്ഞു. ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഒരു ദിവസം എത്ര പേര്ക്ക് പ്രവേശനം നല്കണമെന്ന് കോടതി നിര്ദ്ദേശിച്ചിട്ടില്ല. ഏതൊക്കെ തരത്തിലുള്ള വാഹനങ്ങളാണ് എത്തുന്നത്, ഇതില് എത്ര സഞ്ചാരികള് എത്തുന്നുണ്ട്, ഇവര് രാത്രി തങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങള് ജില്ലാ ഭരണകൂടങ്ങള് ശേഖരിക്കും. പ്രദേശവാസികള്ക്ക് ഇ-പാസ് നിയന്ത്രണം ബാധകമല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us